'മിസ്റ്റർ സിദ്ദീഖ്...മിസ്റ്റർ ഐസീ...കേശു കുഞ്ഞുങ്ങളെ നിലക്കുനിർത്തിയില്ലെങ്കിൽ നിയമസഭ കാണില്ല'; എംഎൽഎമാർക്ക് എതിരെ എംഎസ്എഫ്
വയനാട് മുട്ടിൽ ഡബ്ലിയുഎംഒ കോളജിലാണ് എംഎസ്എഫ് പ്രവർത്തകർ ബാനറുയർത്തിയത്

വയനാട്: മുട്ടിൽ ഡബ്ലിയുഎംഒ കോളജിൽ എംഎൽഎമാർക്ക് എതിരെ എംഎസ്എഫ് ബാനർ. ടി.സിദ്ദീഖിനും ഐ.സി ബാലകൃഷ്ണനും എതിരെയാണ് ബാനർ ഉയർത്തിയത്. മുട്ടിൽ കോളജിൽ എംഎസ്എഫ് ആണ് വിജയിച്ചത്.
മറ്റു കോളജുകളിൽ മുന്നണി ധാരണ ലംഘിച്ച് എംഎസ്എഫ് സ്ഥാനാർഥികളെ കെഎസ്‌യു പരാജയപ്പെടുത്തിയെന്നാണ് ആക്ഷേപം. ബാനറുമായി എംഎസ്എഫ് പ്രവർത്തകർ പ്രകടനം നടത്തി.
അതിനിടെ കോഴിക്കോട് കൊടുവള്ളി ഓർഫനേജ് കോളജിൽ എംഎസ്എഫിന് എതിരെ വർഗീയ ചാപ്പയടിച്ച് കെഎസ്‌യുവും പ്രകടനം നടത്തി. കൊടുവള്ളി ഓർഫനേജ് കോളജ് യൂണിയൻ ഭരണം നേടിയതിന് പിന്നാലെയാണ് കെഎസ്‌യു എംഎസ്എഫിനെ വർഗീയമായി അധിക്ഷേപിച്ച് പ്രകടനം നടത്തിയത്. 'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു' എന്നാണ് ബാനറിൽ എഴുതിയത്.
കോളജ് തെരഞ്ഞെടുപ്പിൽ എംഎസ്എഫ്- കെഎസ്‌യു തമ്മിലായിരുന്നു മത്സരം. ജനറൽ സീറ്റുകളിൽ എട്ടും കെഎസ്‌യു വിജയിച്ചു.
Next Story
Adjust Story Font
16

