Quantcast

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ എം.എസ്.എഫിന്റെ കരിങ്കൊടി

കരിങ്കൊടി കാണിച്ച എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Published:

    22 Jun 2024 7:28 PM IST

MSF Black flag protest against chief minister
X

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം.എസ്.എഫ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.എസ്.എഫ് പ്രവർത്തകർ പ്രതിഷേധിച്ചത്. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കോഴിക്കോട്ടെത്തിയത്.

ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, സാജിദ് റഹ്മാൻ, മിഷാഹിർ നടക്കാവ് എന്നിവരാണ് കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

TAGS :

Next Story