Quantcast

തെരഞ്ഞെടുപ്പ് പരാജയം ഒരു വ്യക്തിക്ക് പറ്റിയ വീഴ്ചയെന്ന വിലയിരുത്തൽ ശരിയല്ല, പ്രതിപക്ഷ നേതാവായി പാർട്ടിയുടെ ആലോചനയിലുണ്ടായിരുന്നത് ഒരാൾ മാത്രം: എം.സ്വരാജ്

വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുതെന്നും യഥാർത്ഥ ബോധമില്ലാത്ത വിലയിരുത്തലുകൾ കമ്യൂണിസ്റ്റുകാരെ ബാധിക്കുകയില്ലെന്നും സ്വരാജ്

MediaOne Logo

Web Desk

  • Updated:

    2026-05-19 06:00:40.0

Published:

19 May 2026 11:28 AM IST

തെരഞ്ഞെടുപ്പ് പരാജയം ഒരു വ്യക്തിക്ക് പറ്റിയ വീഴ്ചയെന്ന വിലയിരുത്തൽ ശരിയല്ല, പ്രതിപക്ഷ നേതാവായി പാർട്ടിയുടെ ആലോചനയിലുണ്ടായിരുന്നത് ഒരാൾ മാത്രം: എം.സ്വരാജ്
X

മലപ്പുറം: തെരഞ്ഞെടുപ്പ് പരാജയം ഏതെങ്കിലും വ്യക്തിയുടെ മാത്രം വീഴ്ചയെന്ന് വിലയിരുത്തുന്നത് ശരിയല്ലെന്ന് സിപിഎം നേതാവ് എം.സ്വരാജ്. വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുതെന്നും യഥാർത്ഥ ബോധമില്ലാത്ത വിലയിരുത്തലുകൾ കമ്യൂണിസ്റ്റുകാരെ ബാധിക്കുകയില്ലെന്നും സ്വരാജ് പറഞ്ഞു. വിജയവും പരാജയവും കൂട്ടായ പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. പ്രതിപക്ഷ നേതാവായി ഒരാൾ മാത്രമേ പാർട്ടിയുടെ മനസിലുണ്ടായിരുന്നുള്ളൂവെന്നും സ്വരാജ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പിണറായി വിജയൻ, എം.വി ഗോവിന്ദൻ അടക്കമുള്ള മുതിർന്ന നേതാക്കൾക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.

'തെരഞ്ഞെടുപ്പ് വിലയിരുത്തലുകൾ പുരോഗമിക്കുകയാണ്. സമഗ്രമായ ചർച്ചകൾ എല്ലായിടത്തും നടക്കുന്നുണ്ട്. യോഗം ചേരുന്നത് വിമർശനങ്ങൾക്കും ശരിയായ വിലയിരുത്തലുകൾക്കും പുതിയ നിർദേശങ്ങൾക്കും വേണ്ടിയാണ്. യോഗങ്ങളിലെ വിമർശനം അരുതാത്തതൊന്നും ഉണ്ടായിയെന്ന് കരുതേണ്ടതില്ല. വിമർശനം കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കേണ്ട മുഖമുദ്രയാണ്'. സ്വരാജ് വ്യക്തമാക്കി.

'പൊട്ടും പൊടിയുമൊക്കെയാണ് പുറത്ത് വരുന്നത്. വാർത്തകളെ ഗൌരവത്തിൽ കാണുന്നില്ല. ആഴത്തിലുള്ള പരിശോധനയും തുറന്ന ചർച്ചയുമാണ് പാർട്ടി ആലോചിക്കുന്നത്. ഏതെങ്കിലും വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല വിജയപരാജയങ്ങൾ. അത്തരം വിലയിരുത്തലുകൾ ശരിയല്ല. കൂട്ടായ പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്'. സ്വരാജ് പറഞ്ഞു.

വിജയിച്ചവരിൽ ഒരു പൊളിറ്റ് ബ്യൂറോ അംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പ്രതിപക്ഷ നേതാവായി ഒരാൾ മാത്രമേ ആലോചനയിൽ ഉണ്ടായിരുന്നുള്ളൂവെന്നും സ്വരാജ് പ്രതികരിച്ചു. ' പരാജയം നേരിടുമ്പോഴെല്ലാം ആരുടെയെങ്കിലും ഒരാളുടെ മേൽ പഴിചാരുന്നതാണ് യുഡിഎഫ് സ്വഭാവം. എന്നാൽ, ഞങ്ങൾ അങ്ങനെയല്ല. കൂട്ടായ പ്രവർത്തനത്തിന്‍റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. പരാജയത്തെ കൂട്ടായി ധീരമായി നേരിടും.' പുതിയ സർക്കാരിന്‍റെ തുടക്കത്തിൽ തന്നെ ശാപവാക്കുകൾ പറഞ്ഞ് സ്വാഗതം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്രിയാത്മ പ്രതിപക്ഷമായി തുടരുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും വ്യാപക വിമർശനങ്ങളാണുയർന്നത്. പാർട്ടിക്കകത്ത് തമ്പ്രാക്കന്മാർ, അടിയാന്മാർ സമ്പ്രദായമാണെന്നും പിണറായിയും ഗോവിന്ദനും സ്ഥാനമൊഴിയണമെന്നും വിവിധ ജില്ലാ നേതൃത്വങ്ങൾ ആവശ്യം ഉയർത്തിയിട്ടുണ്ട്.

അതേസമയം, പേരാവൂർ യുഡിഎഫിന് അടിത്തറയുള്ള സീറ്റായിരുന്നെന്ന് കെ.കെ ശൈലജ പ്രതികരിച്ചു. ശക്തമായ മത്സരം കാഴ്ചവെച്ച് തിരിച്ചുപിടിക്കാമെന്നാണ് പാർട്ടി വിലയിരുത്തിയതെന്നും പിബി മെമ്പർ എംഎൽഎ ആയിരിക്കെ മറ്റൊരാളെ പ്രതിപക്ഷ നേതാവായി തീരുമാനിക്കുന്നതിൽ സാങ്കേതിക പ്രശ്നമുണ്ടെന്നും ശൈലജ പ്രതികരിച്ചു.

TAGS :

Next Story