മുനമ്പം ഭൂമി വിഷയം; ഫാറൂഖ് കോളജ് നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും
കേസിൽ കക്ഷി ചേരാനുള്ള സേട്ട് കുടുംബത്തിന്റെയും വഖഫ് സംരക്ഷണ സമിതിയുടെയും ഹരജികളും ഇന്ന് ട്രൈബ്യൂണൽ ഫയലിൽ സ്വീകരിക്കും
കോഴിക്കോട്: മുനമ്പം ഭൂമി വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയതിനെതിരെ ഫാറൂഖ് കോളജ് നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ ആണ് അപ്പീൽ പരിഗണിക്കുക. കേസിൽ കക്ഷി ചേരാനുള്ള സേട്ട് കുടുംബത്തിന്റെയും വഖഫ് സംരക്ഷണ സമിതിയുടെയും ഹരജികളും ഇന്ന് ട്രൈബ്യൂണൽ ഫയലിൽ സ്വീകരിക്കും.
ഇതിനിടെ മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡിഷ്യൽ കമ്മീഷന് വിവര ശേഖരണത്തിനായി ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചു. കൊച്ചി താലൂക്ക് ജൂനിയർ സൂപ്രണ്ടന്റ് ജോസഫ് ആന്റണി ഹെർട്ടിസാണ് നോഡൽ ഓഫീസർ. ഈ മാസം 17നകം റിപ്പോർട്ട് സമർപ്പിക്കണം.ഒരാഴ്ച മുന്നെയാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് സർക്കാർ വിജ്ഞാപനമിറക്കിയത്. കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.പരിഗണിക്കുന്നത് മൂന്ന് വിഷയങ്ങളാണ്. രാജഭരണമുണ്ടായിരുന്ന ഭൂമിയുടെ നിലവിലെ അവസ്ഥ കണ്ടെത്തണം. താമസക്കാരുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാം. സർക്കാർ സ്വീകരിക്കേണ്ട നടപടികളും കമ്മീഷൻ ശിപാർശ നൽകണം.
വാർത്ത കാണാം -
Adjust Story Font
16