Quantcast

'വഖഫ് ബില്ലിലൂടെ മുനമ്പത്തുകാർക്ക് അവരുടെ അവകാശങ്ങൾ കിട്ടും'; രാജീവ് ചന്ദ്രശേഖർ

കോൺഗ്രസും സിപിഎമ്മും നുണ പ്രചരിപ്പിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍

MediaOne Logo

Web Desk

  • Published:

    3 April 2025 11:21 AM IST

വഖഫ് ബില്ലിലൂടെ മുനമ്പത്തുകാർക്ക് അവരുടെ അവകാശങ്ങൾ കിട്ടും; രാജീവ് ചന്ദ്രശേഖർ
X

തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ലിലൂടെ മുനമ്പത്തെ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസും സിപിഎമ്മും പാർലമെന്റിൽ നുണ പ്രചരിപ്പിക്കുകയാണ് ചെയ്തത്. വഖഫ് ഭേദഗതി ബില്ലും മുനമ്പം വിഷയവും എല്ലാം ഒന്നാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മുനമ്പം പ്രശ്നത്തിൽ ആരാണ് അവർക്കൊപ്പം നിന്നത് എന്ന് വ്യക്തമാണ്. ഇന്‍ഡ്യ മുന്നണിയുടെ പ്രീണന രാഷ്ട്രീയം ഇന്നലെ വെളിച്ചത്തായി. കേരളത്തിലെ എംപിമാർ അവരുടെ കടമ നിർവഹിച്ചിട്ടില്ലെന്നും നാണംകെട്ടെ രാഷ്ട്രീയമാണ് നടത്തിയതെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.


TAGS :

Next Story