മുണ്ടക്കൈ പുനരധിവാസം: ഒരാഴ്ചക്കകം വകുപ്പുകൾ നിർദേശങ്ങൾ സമർപ്പിക്കണം
സാമ്പത്തിക വർഷമവസാനിക്കുമ്പോൾ പദ്ധതികൾ പൂർത്തീകരിക്കാനായില്ലെങ്കിൽ കൂടുതൽ സമയം തേടി കേന്ദ്രത്തോടെ സമീപിക്കും
വയനാട്: മുണ്ടക്കൈ പുനരധിവാസത്തിന് നിർദേശങ്ങൾ സമർപ്പിക്കാൻ വകുപ്പുകൾക്ക് ഒരാഴ്ച്ച സമയം. കേന്ദ്രം അനുവദിച്ച വായ്പാ വിനിയോഗം വേഗത്തിലാക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. പരമാവധി പ്രവർത്തനങ്ങൾ മാർച്ച് 31നകം തുടങ്ങണം. കൂടുതൽ സമയം തേടി കോടതിയെ സമീപിക്കാനും നീക്കം.
മുണ്ടക്കൈ പുനരധിവാസത്തിനായി കേന്ദ്ര സർകാരനുവദിച്ച വായ്പാ വിനിയോഗത്തിനായുള്ള പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ വകുപ്പുകൾ ഒരാഴച്ചക്കകം കൈമാറാനാണ് തീരുമാനം. ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. വിവിധ വകുപ്പ് തലവന്മാർ യോഗത്തിൽ പങ്കെടുത്തു.
16 പദ്ധതികൾക്കായി 525.50 കോടിയാണ് കേന്ദ്രം പലിശരഹിത വായ്പയായി അനുവദിച്ചത്. മാർച്ച് 31നകം പണം ചിലവഴിച്ച് കണക്ക് കേന്ദ്രത്തെ ഏൽപ്പിക്കണമെന്നാണ് നിർദ്ദേശം. പരമാവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ തുടങ്ങാനാണ് നീക്കം. സാമ്പത്തിക വർഷമവസാനിക്കുമ്പോൾ പദ്ധതികൾ പൂർത്തീകരിക്കാനായില്ലെങ്കിൽ കൂടുതൽ സമയം തേടി കേന്ദ്രത്തോടെ സമീപിക്കും.
Adjust Story Font
16

