Quantcast

മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള സർക്കാർ ടൗണ്‍ഷിപ്പിന്‍റെ നിർമാണം അതിവേഗത്തിൽ; ഫെബ്രുവരിയിൽ ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഉണ്ടായേക്കും

കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 400ലധികം വീടുകളാണ് ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2026-01-10 03:05:42.0

Published:

10 Jan 2026 6:45 AM IST

മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള സർക്കാർ ടൗണ്‍ഷിപ്പിന്‍റെ നിർമാണം അതിവേഗത്തിൽ;  ഫെബ്രുവരിയിൽ ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഉണ്ടായേക്കും
X

വയനാട്: മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. 260 വീടുകളുടെ വാര്‍പ് ഇതിനോടകം പൂര്‍ത്തിയായി. ഫെബ്രുവരിയില്‍ ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഉണ്ടാകും.

കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 400ലധികം വീടുകളാണ് ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്നത്. വാര്‍പ്പ് പൂര്‍ത്തിയായത് ഉള്‍പ്പെടെ 332 വീടിന് അടിത്തറ ഒരുക്കിയിട്ടുണ്ട്.ഫെബ്രുവരി അവസാനത്തോടെ മുഴുവന്‍ ഗുണഭോക്ത്ര കുടുംബങ്ങള്‍ക്കും കൈമാറാന്‍ കഴിയുന്ന തരത്തിലാണ് ടൗണ്‍ഷിപ്പില്‍ നിര്‍മാണം പുരോഗമിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള വീടുകള്‍, കളിസ്ഥലങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം, അംഗന്‍വാടി ഉള്‍പ്പെടെ ടൗണ്‍ഷിപ്പില്‍ ഉണ്ടാകും

ടൗണ്‍ഷിപ്പിനുള്ളിലെ 11.42 കിലോമീറ്റര്‍ റോഡിന്റെ പ്രവൃത്തിയും അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. അഞ്ച് സോണിലായുള്ള 35 ക്ലസ്റ്ററുകളിലേക്കുള്ള റോഡ് വെട്ടലും പൂര്‍ത്തിയാക്കി. ഒമ്പത് ലക്ഷം ലിറ്റര്‍ ശേഷിയില്‍ കുടിവെള്ള സംഭരണി, പത്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഭൂഗര്‍ഭ വൈദ്യുത ശൃംഖല, ഓവുചാല്‍ തുടങ്ങിയവയുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്.

TAGS :

Next Story