Quantcast

മൂന്നാറില്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍ ഉടനുണ്ടായേക്കില്ല; ദൗത്യസംഘത്തിന്‍റെ നടപടികള്‍ വൈകും

326 കൈയേറ്റങ്ങളാണ് മൂന്നാർ മേഖലയിൽ കലക്ടർ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-09-30 03:03:55.0

Published:

30 Sep 2023 1:13 AM GMT

Munnar land encroachment evacuation to be late, Munnar land encroachments, Munnar land encroachment evacuation
X

ഇടുക്കി: മൂന്നാറിലെ ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കലക്ടറുടെ നേതൃത്യത്തിൽ ദൗത്യസംഘത്തെ നിയോഗിച്ചെങ്കിലും തുടര്‍നടപടികളിലേക്ക് ഉടന്‍ കടക്കാൻ സാധ്യതയില്ല. നടപടികൾ പൂർത്തിയാക്കാൻ കാലതാമസമെടുക്കുമെന്നാണ് വിവരം. ഭൂനിയമ ഭേദഗതി പ്രാബല്യത്തിൽ വരാത്തതും ഇക്കാര്യത്തില്‍ പ്രതിസന്ധിയാകും.

മൂന്നാർ മേഖലയിൽ കലക്ടർ കണ്ടെത്തിയത് 326 കൈയേറ്റങ്ങളാണ്. ഇതിൽ 70 കേസുകളിലാണ് അപ്പീൽ നിലവിലുള്ളത്. ഇതിൽ തീരുമാനമെടുത്ത ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് നിലവിലെ തീരുമാനം. നോട്ടിസ് നൽകി ഹിയറിങ് നടത്തിയതിനുശേഷമാകും കൈയേറ്റങ്ങൾ ഒഴിപ്പിക്കുക. പട്ടികയിൽ പാര്‍ട്ടി ഓഫീസുകളും സഹകരണ ബാങ്കുകളുടെ റിസോര്‍ട്ടുകളും നേതാക്കന്മാരുടെയടക്കം ഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ജനദ്രോഹ നടപടികളുണ്ടായാൽ ചെറുക്കുമെന്നുമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. ഭൂനിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ അനധികൃത കൈയേറ്റങ്ങളിൽ ചിലത് ഒഴിവായേക്കും. ഇക്കാര്യത്തിൽ വ്യക്തത വരാത്തതും ദൗത്യസംഘത്തിന് വെല്ലുവിളിയാണ്.

2007ല്‍ വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്താണ് ആദ്യ ദൗത്യസംഘം മൂന്നാറിലെത്തിയത്. 2007ല്‍ തന്നെ രണ്ടാം ദൗത്യവും 2011ല്‍ യു.ഡി.എഫ് ഭരണകാലത്ത് മൂന്നാം ദൗത്യസംഘവും മൂന്നാറില്‍ എത്തിയിരുന്നു.

Summary: Although a task force headed by the Collector has been appointed to evacuate land encroachments in Munnar, it is unlikely to take further action soon.

TAGS :

Next Story