വയനാട്ടിലെ വയോധികയുടെ കൊലപാതകം; 17 കാരൻ പിടിയിൽ
പണം ചോദിച്ചിട്ട് നല്‍കാത്തതിലുള്ള വിരോധത്തിലാണ് കൊലപാതകം

വയനാട്: വൈപ്പടിയില്‍ വയോധികയുടെ കൊലപാതകത്തിൽ 17 വയസുകാരൻ പിടിയിൽ. വൈപ്പടി സ്വദേശിനി 85 വയസുകാരി ഫാത്തിമ മേയ് 24 നാണ് കൊല്ലപ്പെട്ടത്. പണം ചോദിച്ചിട്ട് നല്‍കാത്തതിലുള്ള വിരോധത്തിലാണ് കൊലപാതകം.ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍ വെച്ച് കഴുത്തില്‍ വള്ളി ചുറ്റി കൊലപ്പെടുത്തുകയായിരുന്നു. 17 വയസ്സുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ ഹാജരാക്കി. കൊലപാതകം നടന്ന് 22 ദിവസതിന് ശേഷമാണ് പ്രതി പൊലീസ് പിടിയിലായത്.
Next Story
Adjust Story Font
16

