മലപ്പുറത്ത് ഗുണ്ടാ സംഘാംഗത്തിൻ്റെ കൊലപാതകം; അക്രമത്തിന് കാരണം ബസ് ജോലിയിലെ തർക്കമെന്ന് കണ്ടെത്തൽ
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: എടവണ്ണപ്പാറയിലെ ഗുണ്ടാ സംഘാംഗം കൊല്ലപ്പെട്ട സംഭവത്തിൽ അക്രമത്തിന് കാരണം ബസ് ജോലിയിലെ തർക്കമെന്ന് കണ്ടെത്തൽ. ഇയാൾ ജോലി ചെയ്തിരുന്ന ബസിൽ മറ്റൊരാളെ ജോലിക്ക് കയറ്റിയയതാണ് പ്രകോപനം.
ബസ് ഡ്രൈവറായ നാസറിനെ സാജിം അലി ഫോണിൽ വിളിച്ചുവരുത്തി അക്രമിക്കുകയായിരുന്നു. ബ്ലേഡ് കൊണ്ട് നാസറിനെ ആക്രമക്കുന്നതിനിടെ സാജിം അലിയുടെ തലക്ക് പരിക്കേറ്റു. ഇതാണ് മരണക്കാരണമെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
Next Story
Adjust Story Font
16

