'സ്റ്റേജിൽ കയറി ഡാൻസ് കളിക്കാൻ അനുവദിച്ചില്ല'; തിരുവനന്തപുരത്ത് ഗാനമേള ട്രൂപ്പിന്‍റെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു
കസേരകളും വാഹനങ്ങളും അക്രമി സംഘം അടിച്ചു തകര്‍ത്തിട്ടുണ്ട്

തിരുവനന്തപുരം: സ്റ്റേജിൽ കയറി ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിനെച്ചൊല്ലി തിരുവനന്തപുരത്ത് ഗാനമേള ട്രൂപ്പിനെതിരെ ആക്രമണം. ട്രൂപ്പിന്റെ ഉപകരണങ്ങൾ തല്ലി തകർത്തു. മദ്യപിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്ന് പരാതി.
ഇന്നലെ രാത്രി വട്ടപ്പാറ നമ്പാടിൽ അമ്പലത്തിലെ ഉത്സവത്തിനിടെയാണ് സംഭവം . അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സമീപപ്രദേശത്തെ ആളുകളാണ് അക്രമം നടത്തിയതെന്നും പൊലീസ് പറയുന്നു. കസേരകളും വാഹനങ്ങളും അക്രമി സംഘം അടിച്ചു തകര്‍ത്തിട്ടുണ്ട്.
Next Story
Adjust Story Font
16

