Quantcast

തോറ്റ മണ്ഡലങ്ങളിലെ അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്

ജില്ലാ - മണ്ഡലം കമ്മിറ്റികളെ വിശ്വാസത്തിലെടുക്കാതെ സ്ഥാനാർഥികളെ തീരുമാനിച്ച സംസ്ഥാന നേതൃത്വം തന്നെ തോൽവിയുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന നിലപാടിലാണ് കമ്മിറ്റികൾ

MediaOne Logo

Web Desk

  • Updated:

    2021-11-27 01:44:22.0

Published:

27 Nov 2021 1:42 AM GMT

തോറ്റ മണ്ഡലങ്ങളിലെ അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്
X

മുസ്‌ലിം ലീഗ് സ്ഥാനാർഥികൾ തോറ്റ മണ്ഡലങ്ങളിലെ അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യാൻ ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. ചില നേതാക്കൾക്കും മണ്ഡലം കമ്മിറ്റികൾക്കുമെതിരെ നടപടിയെടുക്കാനുള്ള സാധ്യതയുണ്ട്. ജില്ലാ - മണ്ഡലം കമ്മിറ്റികളെ വിശ്വാസത്തിലെടുക്കാതെ സ്ഥാനാർഥികളെ തീരുമാനിച്ച സംസ്ഥാന നേതൃത്വം തന്നെ തോൽവിയുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന നിലപാടിലാണ് കമ്മിറ്റികൾ. 11 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിൽ ചേരുന്ന യോഗം ഇക്കാര്യങ്ങളും ചർച്ച ചെയ്യും. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെയുളള സമര പരിപാടികളും ഇന്ന് തീരുമാനിച്ചേക്കും.

അഴിക്കോട് -കെ.എം. ഷാജി, താനൂർ -പികെ ഫിറോസ്, തിരുവമ്പാടി -സിപി ചെറിയ മുഹമ്മദ്, ഗുരുവായൂർ -കെ.എൻ.എ ഖാദർ, കളമശേരി -അഡ്വ. വിഇ അബ്ദുൽ ഗഫൂർ, കോങ്ങാട് -യു.സി രാമൻ, കോഴിക്കോട് സൗത്ത് -അഡ്വ. നൂർബിന റഷീദ്, കൂത്തുപറമ്പ -പൊട്ടങ്കണ്ടി അബ്ദുല്ല, കുറ്റ്യാടി -പാറക്കൽ അബ്ദുല്ല, പുനലൂർ -അബ്ദുറഹ്‌മാൻ രണ്ടത്താണി എന്നിവരാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ലീഗ് സ്ഥാനാർഥികൾ.

TAGS :

Next Story