Quantcast

കോവിഡിന്റെ മറവില്‍ നിയമസഭ പാസാക്കിയ നിയമം ആരാധന നിരോധിക്കാനുള്ള ആസൂത്രിത നീക്കമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി

പ്രസ്തുത നിയമം വകുപ്പ് രണ്ട് എഫില്‍ 'പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും വ്യക്തികള്‍ കൂടുന്നത് നിയന്ത്രിക്കുകയോ നിരോധിക്കുകയോ ' ചെയ്യാനുള്ള അവകാശം സര്‍ക്കാരിന് നല്‍കുന്നു. പ്രസ്തുത നിയമം വകുപ്പ് രണ്ട് എഫില്‍ 'പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും വ്യക്തികള്‍ കൂടുന്നത് നിയന്ത്രിക്കുകയോ നിരോധിക്കുകയോ ' ചെയ്യാനുള്ള അവകാശം സര്‍ക്കാരിന് നല്‍കുന്നു.

MediaOne Logo

Web Desk

  • Published:

    18 Jun 2021 4:29 PM GMT

കോവിഡിന്റെ മറവില്‍ നിയമസഭ പാസാക്കിയ നിയമം ആരാധന നിരോധിക്കാനുള്ള ആസൂത്രിത നീക്കമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി
X

കോവിഡിന്റെ മറവില്‍ സംസ്ഥാനത്ത് ആരാധന നിരോധിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. കേരള നിയമസഭ പാസാക്കിയ കേരള സാംക്രമിക രോഗങ്ങള്‍ നിയമം ആവശ്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലാത്തതും ഗുരുതര സാമൂഹിക പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുന്നതുമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പ്രസ്തുത നിയമം വകുപ്പ് രണ്ട് എഫില്‍ 'പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും വ്യക്തികള്‍ കൂടുന്നത് നിയന്ത്രിക്കുകയോ നിരോധിക്കുകയോ ' ചെയ്യാനുള്ള അവകാശം സര്‍ക്കാരിന് നല്‍കുന്നു. ജില്ല കലക്ടര്‍മാരായിരിക്കും ഇത് നടപ്പിലാക്കുക. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്താനോ നിയന്ത്രിക്കാനോ ഉള്ള അധികാരം എന്നാണ് ഉദ്ധരിക്കുന്നത്. ആയിരക്കണക്കിന് പേര്‍ ഒത്ത് കൂടുന്ന സ്‌കൂളുകളിലും കോളേജുകളിലും മറ്റു് ഗതാഗത പ്രവര്‍ത്തനങ്ങളലും നിയന്തണമോ പരിമിതപ്പെടുത്തലോ മതിയാകുമെങ്കില്‍ മത സ്ഥാപനങ്ങളുടെ കാര്യത്തിലെ 'നിരോധന അധികാര, നിയമത്തിന്റെ ന്യായവും യുക്തിയുമെന്തെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പതിനഞ്ചാം കേരള നിയമസഭ ഒന്നാം നമ്പര്‍ ബില്ലായി പാസാക്കിയ 2021 ലെ കേരള സാംക്രമിക രോഗങ്ങള്‍ നിയമം, ആവശ്യമായ ചര്‍ച്ചകളും കൂടിയാലോചനകളും ഉണ്ടായിട്ടില്ലാത്തും ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ വിളിച്ചു വരുത്തുന്നതുമാണ്.

സാംക്രമിക രോഗങ്ങള്‍ തടയാനുള്ള ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിന്റെ മറവില്‍, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിരീശ്വരവാദ അജണ്ടകൂടി നടപ്പാക്കാനുള്ള കുത്സിത ശ്രമം കൂടിയാണ് നടന്നിട്ടുള്ളത്.

[ ] നിയമത്തിന്റെ വകുപ്പ് 2 - ' എഫ്'ല്‍

'പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും വ്യക്തികള്‍ കൂടുന്നത് നിയന്ത്രിക്കുകയോ നിരോധിക്കുകയോ ' ചെയ്യാനുള്ള അവകാശം സര്‍ക്കാരിന് നല്‍കുന്നു. ജില്ല കലക്ടര്‍മാരായിരിക്കും ഇത് നടപ്പിലാക്കുക.

[ ] എന്നാല്‍ പ്രസ്തുത നിയമം, അതേ വകുപ്പില്‍ തന്നെ 'ജി' അനുച്ഛേദത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ' പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനോ പരിമിതപ്പെടുത്താനോ' ഉള്ള അധികാരം എന്നാണ് ഉദ്ധരിക്കുന്നത്.

[ ] വകുപ്പ് 2ല്‍ തന്നെ 'ഡി' അനുച്ഛേദത്തില്‍ പൊതു സ്വകാര്യ ഗതാഗത പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും 'നിയന്ത്രണങ്ങള്‍' കൊണ്ടുവരാനുള്ള അധികാരമാണ് ഭരണകൂടത്തിന് നല്‍കുന്നത്.

ആയിരക്കണക്കിന് പേര്‍ ഒത്ത് കൂടുന്ന സ്‌കൂളുകളിലും കോളേജുകളിലും മറ്റു ഗതാഗത പ്രവര്‍ത്തനങ്ങളാലും നിയന്ത്രണമോ പരിമിതപ്പെടുത്തലോ മതിയാകുമെങ്കില്‍ മത സ്ഥാപനങ്ങളുടെ കാര്യത്തിലെ 'നിരോധന അധികാര, നിയമത്തിന്റെ ന്യായവും യുക്തിയുമെന്തെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല.

പള്ളികളിലാണെങ്കില്‍ പരിമിതമായ വിശ്വാസികള്‍ അംഗസ്‌നാനം ചെയ്ത് ശുദ്ധി വരുത്തിയാണ് പ്രവേശിക്കുന്നത്. മറ്റ് ആരാധനാലയങ്ങള്‍ക്കും അതിന്റേതായ നിബന്ധനകളുണ്ട്. നിയന്ത്രണവും പരിമിതപ്പെടുത്തലും കൂടുതല്‍ പ്രായോഗികമാകുന്നത് ഇവിടങ്ങളിലായിരിക്കെ മറ്റു സ്ഥലങ്ങളില്ലാത്ത നിരോധന നിയമം ആരാധനാലയങ്ങളില്‍ മാത്രം എന്തിന്?.

നിയമനിര്‍മ്മാണം നടത്തുന്നവര്‍ അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കുടി കാണേണ്ടിയിരുന്നു.

ആരാധനാലയങ്ങളുടെ നിര്‍മ്മാണാനുമതി കലക്ടര്‍മാരില്‍ നിക്ഷിപ്തമാക്കിയതിന്റെ പ്രയാസങ്ങള്‍ മറക്കാനായിട്ടില്ല. അന്നും ആ നിയമം കൊണ്ടുവരുമ്പോള്‍ അതിന്റെ വ്യാപകമായ ദുരുപയോഗ സാധ്യതകളെക്കുറിച്ച് ദീര്‍ഘദര്‍ശനം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് പിന്‍വലിക്കേണ്ട ഗതികേട് വരില്ലായിരുന്നു.

നിയമം ഉണ്ടാക്കുന്നവര്‍ തന്നെ എല്ലാ കാലത്തും നടപ്പിലാക്കാനുണ്ടാകുമെന്നും കരുതാനാകുമോ?

നിയമനിര്‍മ്മാണങ്ങളിലെ കമ്മ്യൂണിസ്റ്റ് അജണ്ടയെ കുറിച്ച് സഭയിലെ പ്രതിപക്ഷത്തിനും ജാഗ്രത വേണമായിരുന്നു. ഓര്‍ഡിനന്‍സിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന് മാത്രമാണെങ്കില്‍ നിയമനിര്‍മ്മാണത്തില്‍ പ്രതിപക്ഷത്തിനും ഒഴിഞ്ഞു മാറാനാവില്ല. നിരീശ്വരവാദ താല്‍പര്യങ്ങള്‍ ഐകകണ്‌ഠേന, കൂട്ടത്തില്‍ പാസ്സാക്കിയെടുത്തെന്ന് ഊറ്റം കൊള്ളാനിടകൊടുക്കണമായിരുന്നോ?.

ശബരിമലയില്‍ ഒരു വിധിയുടെ മറവില്‍ കമ്മ്യൂണിസ്റ്റ് അജണ്ട നടപ്പാക്കാന്‍ കാണിച്ച തിടുക്കം മറക്കാന്‍ ആയിട്ടില്ല.

അശാസ്ത്രീയമായ മുന്നാക്ക സംവരണത്തിന്റെ കാര്യത്തിലും പിന്നാക്ക മുസ്ലിം സമുദായത്തിന്റെ മഗ്‌നാക്കാര്‍ട്ടയായ സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതില്‍ വെള്ളം ചേര്‍ക്കുമ്പോഴും നിയമസഭയില്‍ അവലംബിച്ച കുറ്റകരമായ മൗനത്തിന്റെ കയ്ക്കുന്ന പ്രതിഫലമാണ് ഇന്നും കുടിച്ചു തീര്‍ക്കുന്നത് എന്നോര്‍മ വേണം.

നിയമത്തിന്റെ ഭാവിയിലെ ദുരുപയോഗ സാധ്യത കണക്കിലെടുത്ത് അടിയന്തിരമായി ഭേദഗതി കൊണ്ടുവരണം.

TAGS :

Next Story