മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം മാറ്റിവെച്ചു
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂലൈ ഏഴ്, എട്ട് തിയതികളിലാണ് സംസ്ഥാന പ്രവര്‍ത്തകസമിതി ചേരാനിരുന്നത്.

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചികിത്സയിലായതിനാല്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂലൈ ഏഴ്, എട്ട് തിയതികളിലാണ് സംസ്ഥാന പ്രവര്‍ത്തകസമിതി ചേരാനിരുന്നത്. പ്രവര്‍ത്തകസമിതി വൈകുന്നതില്‍ കെ.എം ഷാജി അടക്കമുള്ള നേതാക്കള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
കെ.പി.എ മജീദ് സ്ഥാനാര്‍ത്ഥിയായ സാഹചര്യത്തില്‍ താല്‍ക്കാലികമായാണ് പി.എം.എ സലാമിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കിയത്. പുതിയ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചും പ്രവര്‍ത്തകസമിതി യോഗത്തില്‍ ചര്‍ച്ച നടക്കും.
Next Story
Adjust Story Font
16

