Quantcast

പണം തട്ടിയെന്ന പരാതി; മലപ്പുറം ജില്ലാ പഞ്ചായത്തംഗം ടി.പി ഹാരിസിനെ സസ്‌പെന്‍ഡ് ചെയ്ത് മുസ്‌ലിം ലീഗ്

പലരില്‍ നിന്നായി പണം തട്ടിയെന്ന പരാതിയിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2025-07-24 16:30:58.0

Published:

24 July 2025 9:59 PM IST

പണം തട്ടിയെന്ന പരാതി; മലപ്പുറം ജില്ലാ പഞ്ചായത്തംഗം ടി.പി ഹാരിസിനെ സസ്‌പെന്‍ഡ് ചെയ്ത് മുസ്‌ലിം ലീഗ്
X

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസിനെതിരെ മുസ്ലീം ലീഗ് നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഹാരിസിനെ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെന്ന പരാതിയിലാണ് നടപടി.

മലപ്പുറം ജില്ലയിലെ മക്കരപറമ്പ് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് ടി.പി ഹാരിസ്. മുസ്ലീം യൂത്ത് ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. സംഭവത്തില്‍ ആരും ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. പാര്‍ട്ടിക്കകത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് ഹാരിസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടിയെടുത്തത്.

TAGS :

Next Story