Quantcast

'തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം സര്‍വകാല റെക്കോര്‍ഡില്‍ വിജയിക്കും, കണ്ണൂര്‍ കോര്‍പറേഷനും പിടിക്കും': എം.വി ഗോവിന്ദന്‍

കൊല്ലം ജില്ലാ പഞ്ചായത്തിൽ പ്രതിപക്ഷം ഉണ്ടാകുമോയെന്ന് സംശയമാണെന്നും ഗോവിന്ദൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-11-30 16:56:11.0

Published:

30 Nov 2025 5:59 PM IST

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം സര്‍വകാല റെക്കോര്‍ഡില്‍ വിജയിക്കും, കണ്ണൂര്‍ കോര്‍പറേഷനും പിടിക്കും: എം.വി ഗോവിന്ദന്‍
X

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം സര്‍വകാല റെക്കോര്‍ഡില്‍ വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കൊല്ലം ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷം ഉണ്ടാകുമോയെന്ന് സംശയമാണ്. ഇത്തവണ കണ്ണൂര്‍ കോര്‍പറേഷനും തിരിച്ചുപിടിക്കുമെന്നും എം. വി ഗോവിന്ദന്‍ പറഞ്ഞു.

'ഇന്നേവരെ നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളേക്കാളും വലിയ ഒരു വിജയത്തിലേക്കാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നേറുന്നത്. കൊല്ലത്ത് ഇടതുപക്ഷം ഉണ്ടാകുമോയെന്ന കാര്യം തന്നെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലേ പറയാനാകൂ. സിപിഎമ്മും സിപിഐയും ഒന്നിച്ചുമത്സരിക്കുന്നതിനേക്കാളും വലിയ രാഷ്ട്രീയ ശക്തിയൊന്നും കൊല്ലത്തില്ല.'ഗോവിന്ദന്‍ പറഞ്ഞു.

കണ്ണൂര്‍ കോര്‍പറേഷന്‍ ഇത്തവണ തിരിച്ചുപിടിക്കുമെന്നും ബാക്കി അഞ്ച് കോര്‍പറേഷനിലും എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം സംശയത്തിനിടയില്ലെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story