Quantcast

സി.പി.എമ്മിനെതിരെ കടന്നാക്രമണം നടത്താനാണ് ഇ.ഡി ലക്ഷ്യം; ശക്തമായി പ്രതിരോധിക്കും: എം.വി ഗോവിന്ദൻ

സഹകരണമേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി സി.പി.എം നേതാക്കളെ വേട്ടയാടുകയാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    25 Sept 2023 4:38 PM IST

MV Govindan against ED
X

കണ്ണൂർ: രാഷ്ട്രീയമായി സി.പി.എമ്മിനെ കടന്നാക്രമിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സഹകരണമേഖലയെ തകർക്കാനാണ് ശ്രമം. എവിടെയോ നടന്ന ചില സംഭവങ്ങളുടെ പേരിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ അടക്കം വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെ സഹകരണമേഖലയുമായി ബന്ധപ്പെട്ടതാണ്. സഹകരണ ബാങ്കിലെ ഒരു പൈസവും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞതാണ്. രാജ്യമാകെ പ്രതിപക്ഷ പാർട്ടികൾക്ക് എതിരായ കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോൾ സി.പി.എമ്മിനെയും വേട്ടയാടുന്നത്. ഇ.ഡിയുടെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

TAGS :

Next Story