Quantcast

ലീഗില്ലാതെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാല്‍ തോറ്റുതുന്നംപാടും-എം.വി ഗോവിന്ദന്‍

''കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു കോർപറേറ്റിൽനിന്നും പണം കൈപറ്റിയിട്ടില്ല. ഏറ്റവും കൂടുതൽ പണം കിട്ടിയത് ബി.ജെ.പിക്കാണ്. അവര്‍ 6,000 കോടി വാങ്ങി. കോൺഗ്രസിനും നല്ല പണം കിട്ടി.''

MediaOne Logo

Web Desk

  • Updated:

    2024-02-18 16:14:06.0

Published:

18 Feb 2024 3:19 PM GMT

Rahul Gandhi will lose dearly, if he contests in Wayanad without the Muslim League: Says CPM Kerala state secretary MV Govindan
X

രാഹുല്‍ ഗാന്ധി, എം.വി ഗോവിന്ദന്‍

കോഴിക്കോട്: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനു പിന്നാലെ മുസ്‍ലിം ലീഗിനെ പുകഴ്ത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും. ലീഗില്ലാതെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാല്‍ തോറ്റ് തോറ്റുതുന്നംപാടുമെന്ന് ഗോവിന്ദന്‍ പറഞ്ഞു.

രാഹുലിന് സീറ്റ് വേണമെങ്കിൽ കേരളത്തിൽ വരേണ്ട സ്ഥിതിയാണ്. അതും മുസ്‍ലിം ലീഗ് ഉണ്ടെങ്കിൽ മാത്രം. രാഹുലിൻ്റെ യാത്ര കഴിയുമ്പോഴേക്കും പ്രശ്നം ഗുരുതരമാകും. സീറ്റില്ലാത്ത വഴികളിലൂടെയാണ് യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ടറൽ ബോണ്ട് വിഷയത്തിലും ഗോവിന്ദന്‍ പ്രതികരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു കോർപറേറ്റിൽനിന്നും പണം കൈപറ്റിയിട്ടില്ല. ഏറ്റവും കൂടുതൽ പണം കിട്ടിയത് ബി.ജെ.പിക്കാണ്. അവര്‍ 6,000 കോടി വാങ്ങി. കോൺഗ്രസിനും നല്ല പണം കിട്ടി. കേരളത്തിലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക് മാറാൻ 100 കോടി ചോദിച്ചു.

കമൽനാഥ് മാറുന്ന നാട്ടിൽ ആർക്കാണ് മാറിക്കൂടാത്തതെന്നും എം.വി ഗോവിന്ദന്‍ പരിഹസിച്ചു.

Summary: ''Rahul Gandhi will lose dearly, if he contests in Wayanad without the Muslim League'': Says CPM Kerala state secretary MV Govindan

TAGS :

Next Story