Quantcast

സിൽവർലൈൻ ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് എം.വി ഗോവിന്ദൻ, അനുവദിക്കില്ലെന്ന് വി.ഡി സതീശൻ

'കേന്ദ്രാനുമതി കിട്ടായാൽ പദ്ധതി നടപ്പിലാക്കും'

MediaOne Logo

Web Desk

  • Updated:

    2022-11-19 15:39:53.0

Published:

19 Nov 2022 2:22 PM GMT

സിൽവർലൈൻ ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് എം.വി ഗോവിന്ദൻ, അനുവദിക്കില്ലെന്ന് വി.ഡി സതീശൻ
X

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേന്ദ്രാനുമതി കിട്ടായാലുടനെ പദ്ധതി നടപ്പിലാക്കും. 50 വർഷം മുന്നിൽക്കണ്ടുള്ള പദ്ധതിയാണ് സിൽവർലൈനെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അതേസമയം പാരിസ്ഥിക ദുരിതമുണ്ടാക്കുന്ന പദ്ധതി അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സർക്കാർ പിൻമാറിയാൽ സർക്കാറിന് നല്ലത്. പിൻമാറിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കും. പിൻമാറുന്നത് വരെ സമരം ചെയ്യുമെന്ന് സതീശൻ കൂട്ടിച്ചേർത്തു.

TAGS :

Next Story