Quantcast

തിരുവനന്തപുരം കുന്നത്തുകാലിൽ വയോധിക മരിച്ചതിൽ ദുരൂഹത; കല്ലറ പൊളിക്കും

മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടർന്നാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2025-02-03 04:43:01.0

Published:

3 Feb 2025 8:04 AM IST

Saleena
X

തിരുവനന്തപുരം: തിരുവനന്തപുരം കുന്നത്തുകാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ കല്ലറ ഇന്ന് പൊളിക്കും. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടർന്നാണ് തീരുമാനം. ഒറ്റയ്ക്ക് താമസിച്ചിരുന്ന കുന്നത്തുകാൽ സ്വദേശി സെലീനാമ്മയെയാണ് എട്ട് ദിവസം മുന്‍പ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയോധിക ധരിച്ചിരുന്ന ആഭരണങ്ങളും വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും മോഷണം പോയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.

മൃതദേഹത്തിൽ മുറിവുകൾ ഉണ്ടെന്നാണ് കുടുംബത്തിന്‍റെ പരാതി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ജില്ലാ കലക്ടറുടെ അനുമതി തേടിയിരുന്നു. തഹസിൽദാരുടെ അനുമതി ലഭിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.



TAGS :

Next Story