സർക്കാരിനെതിരെ സംസാരിച്ചതിന് അച്ചടക്ക നടപടി; എൻ.പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ
ഇത് എട്ടാമത്തെ തവണയാണ് പ്രശാന്തിനെതിരെ നടപടിയെടുക്കുന്നത്

തിരുവനന്തപുരം: എൻ.പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് പ്രശാന്തിനെ വീണ്ടും സസ്പെൻഡ് ചെയ്തത്. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടിയെടുക്കുന്നത്. ഒന്നര വർഷമായി പ്രശാന്ത് വിവിധ ചട്ടലംഘനങ്ങൾക്ക് സസ്പെൻഷനിലാണ്.
പ്രശാന്തിനെതിരായ ആദ്യ നടപടിയുമായി ബന്ധപ്പെട്ട റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് സസ്പെൻഷൻ ഉത്തരവുമായി പുതിയ നോട്ടീസ് എത്തിയിരിക്കുന്നത്. സസ്പെൻഷൻ കാലയളവിൽ തുടരുന്നതിനിടെ പല ഘട്ടങ്ങളിലായി അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രശാന്തിന് നോട്ടീസ് ലഭിച്ചിരുന്നു. സർക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഏറ്റവും ഒടുവിലത്തെ നോട്ടീസ്. കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി നോട്ടീസ് ഫേസ്ബുക്കിൽ പങ്കുവെച്ചതിനായിരുന്നു തൊട്ടുമുമ്പിലത്തെ നോട്ടീസ്.
സർക്കാരിനെതിരെ അനുമതിയില്ലാതെ സംസാരിച്ചു, സർവീസ് ചട്ടലംഘനം നടത്തി എന്നിങ്ങനെ ഇരുപതോളം കാര്യങ്ങളാണ് നോട്ടീസിലുള്ളത്.
Adjust Story Font
16

