Quantcast

'വാരിക്കുഴികൾക്കുമപ്പുറം ചില സത്യങ്ങളുണ്ട്‌'.. കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയുമായി നജീബ് കാന്തപുരം

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്നത്‌ വൻ ഗൂഢാലോചനയാണെന്ന് നജീബ് കാന്തപുരം

MediaOne Logo

Web Desk

  • Updated:

    2021-08-05 14:27:18.0

Published:

5 Aug 2021 2:15 PM GMT

വാരിക്കുഴികൾക്കുമപ്പുറം ചില സത്യങ്ങളുണ്ട്‌.. കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയുമായി നജീബ് കാന്തപുരം
X

പി കെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയുമായി യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്നത്‌ വൻ ഗൂഢാലോചനയാണെന്ന് നജീബ് കാന്തപുരം ഫേസ് ബുക്കില്‍ കുറിച്ചു. എന്നും പ്രവർത്തകർക്ക്‌ ആശ്രയമായ നേതാവാണ് കുഞ്ഞാലിക്കുട്ടി. കല്ലെറിഞ്ഞ്‌ വീഴ്ത്തുന്നവർക്ക്‌ പലവിധ ലക്ഷ്യങ്ങളാണ്‌. ആ ലക്ഷ്യങ്ങൾ വഴി കൊട്ടിയടക്കപ്പെടുന്നത്‌ സാധാരണക്കാർക്ക്‌ വേണ്ടി തുറന്നുവെച്ച വാതിലാണ്‌. ആരും വിമർശനത്തിന്‌ അതീതരല്ല. എന്നാൽ ആരും ഇരിക്കുന്ന കൊമ്പ്‌ മുറിക്കരുതെന്നും നജീബ് കാന്തപുരം വ്യക്തമാക്കി.

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ യൂത്ത്​ലീഗ്​ ദേശീയ വൈസ്​പ്രസിഡന്‍റും പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങളുടെ മകനുമായ മുഈനലി ശിഹാബ്​ തങ്ങൾ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നജീബ് കാന്തപുരത്തിന്‍റെ പ്രതികരണം. ച​ന്ദ്രികയുമായി ബന്ധപ്പെട്ട്​ ഉയർന്നുവന്ന ആരോപണങ്ങൾ വിശദീകരിക്കാൻ ലീഗ്​ ഹൗസിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ്​ മുസ്​ലിം ലീഗ്​ ജനറൽ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി തുറന്നടിച്ചത്​.

40 വർഷമായി പാർട്ടിയുടെ മുഴുവൻ ഫണ്ടും കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന് മുഈനലി തങ്ങൾ പറഞ്ഞു. ചന്ദ്രികയിൽ നടക്കുന്നത് വലിയ സാമ്പത്തിക ക്രമക്കേടാണ്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണെന്ന് മുഈനലി തങ്ങൾ കൂട്ടിച്ചേര്‍ത്തു. ഹൈദരലി തങ്ങളുടെ അസുഖ കാരണം ചന്ദ്രികയിലെ പ്രശ്നങ്ങളാണെന്നും മുഈനലി തങ്ങൾ പ്രതികരിച്ചു. വാർത്താ സമ്മേളനത്തിനിടയിൽ മുസ്​ലിം ലീഗ്​ പ്രവർത്തകനായ റാഫി പുതിയകടവ് മുഈനലി തങ്ങൾക്ക്​ നേരെ ഭീഷണി മുഴക്കുകയും തെറിവിളിക്കുകയും ചെയ്​തത്​ സംഘർഷത്തിനിടയാക്കി. തുടർന്ന്​ ഒരു വിഭാഗം പ്രവർത്തകർ മുഈനലിയെ മാറ്റി.

നജീബ് കാന്തപുരത്തിന്‍റെ കുറിപ്പ്

വാരിക്കുഴികൾക്കുമപ്പുറം ചില സത്യങ്ങളുണ്ട്‌. ആ സത്യം മാത്രമേ ജയിക്കൂ. പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നടക്കുന്നത്‌ വൻ ഗൂഢാലോചനയാണ്‌. എന്നും പ്രവർത്തകർക്ക്‌ ആശ്രയമായി നിന്ന നേതാവാണ്‌ കുഞ്ഞാലിക്കുട്ടി സാഹിബ്‌. കല്ലെറിഞ്ഞ്‌ വീഴ്ത്തുന്നവർക്ക്‌ പലവിധ ലക്ഷ്യങ്ങളാണ്‌. ആ ലക്ഷ്യങ്ങൾ വഴി കൊട്ടിയടക്കപ്പെടുന്നത്‌ സാധാരണക്കാർക്ക്‌ വേണ്ടി തുറന്ന് വെച്ച വാതിലാണ്‌. ആരും വിമർശനത്തിന്‌ അതീതരല്ല. എന്നാൽ ആരും ഇരിക്കുന്ന കൊമ്പ്‌ മുറിക്കുകയും ചെയ്യരുത്‌.

വാരിക്കുഴികൾക്കുമപ്പുറം ചില സത്യങ്ങളുണ്ട്‌. ആ സത്യം മാത്രമെ ജയിക്കൂ.പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നടക്കുന്നത്‌ വൻ...

Posted by Najeeb Kanthapuram on Thursday, August 5, 2021

TAGS :

Next Story