Quantcast

വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ

റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം ഉണ്ടാകരുതെന്നും കലക്ടർക്കയച്ച കത്തിൽ കമ്മീഷൻ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    27 July 2022 6:01 AM GMT

വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം;  റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ
X

ഡല്‍ഹി: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതിൽ റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ. 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം ഉണ്ടാകരുതെന്നും കലക്ടർക്കയച്ച കത്തിൽ കമ്മീഷൻ വ്യക്തമാക്കി. ജൂലൈ 19 ന് അയച്ച കത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഏഴ് പ്രതികൾക്കും കോടതി ഈയിടെ ജാമ്യം അനുവദിച്ചിരുന്നു. പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലക്കാരൻ ഐസക് രാജു, ഒബ്‌സർവർ ഡോ. ഷംനാദ് എന്നിവർക്കും കരാർ ജീവനക്കാരായ മൂന്നുപേർക്കും, രണ്ട് കോളേജ് ശുചീകരണ തൊഴിലാളികൾക്കുമാണ് ജാമ്യം. പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലയുള്ള അധ്യാപകനും എൻ.ടി.എ നിയോഗിച്ച ഒബ്സര്‍വറും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

അടിവസ്ത്രമടക്കം പരിശോധിക്കാൻ ജീവനക്കാർക്ക് നിര്‍ദേശം നൽകിയത് ഇവരാണെന്നാണ് പൊലീസിന്‍റെ അന്വേഷണത്തിലെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച തെളിവുകളും കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലുമാണ് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

TAGS :

Next Story