നാഷണൽ ഹെറാൾഡ് കേസ്: കണ്ടുകെട്ടിയ 661 കോടി രൂപയുടെ സ്വത്തുകൾ ഏറ്റെടുക്കാൻ നടപടി ആരംഭിച്ച് ഇഡി
കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തിരുന്നു

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കണ്ടുകെട്ടിയ 661 കോടി രൂപയുടെ സ്വത്തുകൾ ഏറ്റെടുക്കാൻ എൻഫോഴ്സസ് ഡയറക്ടറേറ്റ് നടപടി ആരംഭിച്ചു. ഡൽഹി ഹെറാൾഡ് ഹൗസ്, മുംബൈ ബാന്ദ്രയിലെ ഭൂമി, ലഖ്നൗ എജെഎൽ എന്നിവിടങ്ങളിൽ ഇതുസംബന്ധിച്ച് നോട്ടീസ് പതിച്ചു.
കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി. ജവാഹര്‍ലാല്‍ നെഹ്രു 1937ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് 2012ല്‍ ബിജെപി നേതാവും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്‌മണ്യന്‍ സ്വാമി രംഗത്ത് വന്നതാണ് കേസിന്റെ തുടക്കം.
Next Story
Adjust Story Font
16

