Quantcast

നവകേരള സദസ്സിന്റെ സംഘാടകസമിതി യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ

തൃക്കാക്കര ഈസ്റ്റ് മണ്ഡലം പ്രസിഡന്റായ എം.എസ് അനിൽകുമാറിനെതിരെയാണ് നടപടി.

MediaOne Logo

Web Desk

  • Published:

    31 Dec 2023 4:35 PM IST

Navakerala sadass congress leader suspended
X

കൊച്ചി: നവകേരള സദസ്സിന്റെ സംഘാടകസമിതി യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് സസ്‌പെൻഷൻ. തൃക്കാക്കര ഈസ്റ്റ് മണ്ഡലം പ്രസിഡന്റായ എം.എസ് അനിൽകുമാറിനെതിരെയാണ് നടപടി. പാർട്ടി വിലക്ക് ലംഘിച്ച് നവേകരള സദസ്സുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്തതിനാണ് നടപടി.

കാക്കനാട് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അനിൽകുമാർ പങ്കെടുത്തത്. അനിൽകുമാറിനെതിരെ പ്രവർത്തകർ ഡി.സി.സിക്ക് പരാതി നൽകിയിരുന്നു. തൃക്കാക്കര ഡെവലപ്‌മെന്റ് ഫോറത്തിന്റെ പ്രതിനിധിയായാണ് യോഗത്തിൽ പങ്കെടുത്തത് എന്നായിരുന്നു അനിൽകുമാറിന്റെ വിശദീകരണം. എന്നാൽ പാർട്ടി വിലക്ക് ലംഘിച്ചത് എന്ത് കാരണംകൊണ്ടാണെങ്കിലും അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി അച്ചടക്കനടപടി സ്വീകരിച്ചത്.

TAGS :

Next Story