Quantcast

എറണാകുളം ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന മണ്ഡലങ്ങളിലെ സ്‌കൂളുകൾക്ക് അവധി

ഗതാഗത തിരക്ക് മൂലം കുട്ടികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായാണ് അവധി നൽകിയതെന്ന് കലക്ടർ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    6 Dec 2023 6:52 PM IST

Navakerala sadass scool holyday
X

കൊച്ചി: എറണാകുളം ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന മണ്ഡലങ്ങളിലെ സ്‌കൂളുകൾക്ക് വ്യാഴം, വെള്ളി (ഡിസംബർ ഏഴ്, എട്ട്) ദിവസങ്ങളിൽ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കമാലി, ആലുവ, പറവൂർ മണ്ഡലങ്ങളിലെ സ്‌കൂളുകൾക്ക് വ്യാഴാഴചയും, എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശ്ശേരി മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയുമാണ് അവധി.

ഗതാഗത തിരക്ക് മൂലം കുട്ടികൾക്കുണ്ടാക്കുന്ന യാത്ര ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായാണ് അവധി നൽകുന്നത്. ഈ മണ്ഡലങ്ങളിലെ സ്‌കൂളുകൾക്ക് മറ്റൊരു ദിവസം പ്രവൃത്തിദിനമായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.

TAGS :

Next Story