Quantcast

കൊല്ലം- എറണാകുളം റൂട്ടിൽ പുതിയ മെമു അനുവദിച്ചു

തിങ്കൾ മുതൽ വെള്ളി വരെയാണ് സർവീസ്

MediaOne Logo

Web Desk

  • Updated:

    2024-10-02 17:49:14.0

Published:

2 Oct 2024 10:56 PM IST

കൊല്ലം- എറണാകുളം റൂട്ടിൽ പുതിയ മെമു അനുവദിച്ചു
X

തിരുവനന്തപുരം: കൊല്ലം-എറണാകുളം റൂട്ടിൽ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി പുതിയ മെമു സർവീസ് അനുവദിച്ചു. ട്രെയിനിലെ വൻ തിരക്കും യാത്രക്കാരുടെ ദുരിതവും മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തക്ക് പിന്നാലെയാണ് നടപടി.

ഏഴാം തിയതി മുതലാണ് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുക. കൊല്ലം- കോട്ടയം- എറണാകുളം റൂട്ടിലാണ് സർവീസ്. പാലരുവി എക്‌സ്പ്രസിനും വേണാട് എക്‌സ് പ്രസിനും ഇടയിലാണ് സമയം. രാവിലെ 6.15 ന് കൊല്ലത്ത് നിന്നെടുക്കുന്ന ട്രെയിൻ 9.35 ന് എറണാകുളത്ത് എത്തും. 9.50 ന് എറണാകുളത്ത് നിന്നെടുക്കുന്ന 1.30ന് കൊല്ലത്ത് എത്തും. സമയക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എട്ട് ബോഗികളുള്ള മെമു ട്രെയിനായിരിക്കുമിത്. തിങ്കൾ മുതൽ വെള്ളി വരെയാണ് സർവീസ്.


TAGS :

Next Story