സംസ്ഥാനത്തെ നാല് മെഡിക്കൽ കോളജുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കും
ഇടുക്കി, കോന്നി, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലെ മെഡിക്കൽ കോളജുകളിലാണ് തസ്തികകൾ സൃഷ്ടിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് മെഡിക്കൽ കോളജുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കും. 180 തസ്തികകളാണ് സൃഷ്ടിക്കുക. ഇടുക്കി, കോന്നി, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലെ മെഡിക്കൽ കോളജുകളിലാണ് തസ്തികകൾ സൃഷ്ടിക്കുന്നത്. ഇത് സംബന്ധിച്ച ഫയൽ ആരോഗ്യവകുപ്പിൽ നിന്ന് ധനവകുപ്പിന് നൽകി. ധനവകുപ്പ് അംഗീകരിക്കുന്ന മുറയ്ക്ക് മന്ത്രിസഭാ യോഗത്തിൽ വെക്കും.
എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് എന്ന ആരോഗ്യ രംഗത്തെ മികച്ച നേട്ടം കേരളം നേടിയിരുന്നു. അതിനിടയിൽ തസ്തികകൾ സൃഷ്ട്ടിക്കുന്നില്ല എന്ന വിമർശനം ആരോഗ്യവകുപ്പ് നേരിട്ടിരുന്നു. പുതിയ തസ്തികകൾ സൃഷിട്ടിച്ചു കൊണ്ട് ഇത് പരിഹരിക്കണമെന്നാണ് KGMCTAയുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് 180 തസ്തികകൾ സൃഷ്ടിക്കുമെന്ന വിവരം ആരോഗ്യവകുപ്പിൽ നിന്ന് ലഭിക്കുന്നത്.
എന്നാൽ ആരോഗ്യ വകുപ്പിൻ്റെ പുതിയ തസ്തിക നിർദേശം നേരത്തെ തന്നെ ഉള്ളതാണ് എന്ന് KGMCTA. അത് എത്രയും വേഗം നടപ്പാക്കണമെന്നും KGMCTA ആവശ്യപ്പെട്ടു. തസ്തിക സൃഷ്ടിക്കുന്നതിൽ കാലതാമസം വരുന്നതായും NMC നിർദേശം അനുസരിച്ചുള്ള മിനിമം പോസ്റ്റ് മാത്രമാണ് പുതിയ തസ്തിക നിർദേശമെന്നും KGMCTA പറഞ്ഞു. 180 തസ്തികകൾ ശാശ്വതമായ പരിഹാരം അല്ല. രോഗിക്ക് അനുപാതം ആയി ആവശ്യത്തിന് സ്റ്റാഫ് ഇല്ലെന്നും KGMCTA സംസ്ഥാന പ്രസിഡൻ്റ് ഡോ. റോസ്നെര പറഞ്ഞു.
Adjust Story Font
16

