Quantcast

കൊച്ചിയിൽ ഗുണ്ട സംഘങ്ങളുടെ ഏറ്റുമുട്ടലിൽ ഒരാൾ കുത്തേറ്റ് മരിച്ച സംഭവം: അന്വേഷണം കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളിലേക്ക്

ലാൽജുവിൻ്റെ കൊലപാതകത്തിന് 2021ൽ നടന്ന കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം

MediaOne Logo

Web Desk

  • Published:

    28 Feb 2024 1:09 AM GMT

elder brother shot dead younger brother in Kasaragod
X

കൊച്ചി: പള്ളുരുത്തിയിൽ ഗു​ണ്ട സംഘങ്ങളുടെ ഏറ്റുമുട്ടലിൽ ഒരാൾ കുത്തേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളിലേക്ക്. സംഭവത്തിൽ പിടിയിലായ ഫാജിസ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ലാൽജുവിൻ്റെ കൊലപാതകത്തിന് 2021ൽ നടന്ന കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

ഇന്നലെ നടന്ന സംഘർഷവും രണ്ട് ഗാങ്ങുകൾ തമ്മിലുള്ള പ്രശ്നങ്ങളുടെ തുടർച്ചയാണ് എന്ന സംശയവും പോലിസിനുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ലാൽജുവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കത്തിക്കുത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാളുടെ ആരോഗ്യനിലയിലും പുരോഗതിയില്ല.

കുത്തേറ്റ് മരിച്ച കച്ചേരിപ്പടി സ്വദേശി ലാൽജുവിന് പുറമെ മറ്റൊരാൾക്കും കുത്തേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രി എട്ടിന് പള്ളുരുത്തി കച്ചേരിപ്പടി ജങ്ഷനിലാണ് സംഭവം. കൊല്ലപ്പെട്ട ലാൽജു കുമ്പളങ്ങിയിൽ 2021ൽ നടന്ന ലാസർ കൊലക്കേസിലെ പ്രതിയാണ്.

TAGS :

Next Story