300 കിലോ മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തിയ സംഭവം എന്‍ഐഎ അന്വേഷിക്കും

ശ്രീലങ്കക്കാരായ ആറ് പ്രതികൾക്കെതിരെയുള്ള എഫ്ഐആര്‍ കൊച്ചിയിലെ എന്‍ഐഎ കോടതിയിൽ സമർപ്പിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-05-13 08:03:11.0

Published:

13 May 2021 8:03 AM GMT

300 കിലോ മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തിയ സംഭവം എന്‍ഐഎ അന്വേഷിക്കും
X

ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്നും 300 കിലോ ഹെറോയിനും ആയുധങ്ങളും പിടികൂടിയ കേസ് എന്‍ഐഎ അന്വേഷിക്കും. ആറ് ശ്രീലങ്കക്കാരായ പ്രതികൾക്കെതിരെയുള്ള എഫ്ഐആര്‍ കൊച്ചിയിലെ എന്‍ഐഎ കോടതിയിൽ സമർപ്പിച്ചു.

കഴിഞ്ഞ മാർച്ച് 27ന് ഇന്ത്യന്‍ തീര സംരക്ഷണ സേന നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ ലഹരി വസ്‌തുക്കളും ആയുധങ്ങളും പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ശ്രീലങ്കക്കാരായ എല്‍വൈ നന്ദന, ദാസ്സപ്പരിയ,, ഗുണശേഖര, സേനാരത്, രണസിങ്കെ, നിശാങ്ക എന്നിവരാണ് പിടിയിലായത്. 5 എകെ 47 തോക്കും 1000 തിരകളും ഉള്‍പ്പെടെയാണ് ലഹരിവസ്‌തു കടത്തിയ രവിഹാന്‍സിയെന്ന ബോട്ടില്‍ നിന്നും കണ്ടെടുത്തത്.

ബോട്ടിലെ വാട്ടര്‍ ടാങ്കില്‍ 301 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍. ഇറാനില്‍ നിന്നും കപ്പല്‍ മാര്‍ഗം അറബിക്കടലിലെ ലക്ഷദ്വീപ് ഭാഗത്ത് എത്തിച്ച ഹെറോയിന്‍, ബോട്ടില്‍ ലങ്കയിലേക്ക് കടത്തവെയാണ് തീരസംരക്ഷണ സേനയുടെ പിടിയിലായത്. ബോട്ടിൽ നിന്ന് തോക്കും തിരകളും കണ്ടെത്തിയതാണിപ്പോൾ എൻഐഎ കേസ് അന്വേഷിക്കുന്നത്. ആറ് ശ്രീലങ്കൻ സ്വദേശികളുടെ പേരിൽ എഫ്ഐആർ കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചു. എന്‍ഐഎ അന്വേഷണത്തോടൊപ്പം ഹെറോയിൻ പിടികൂടിയ സംഭവം നർകോട്ടിക് കൺട്രോൾ ബ്യൂറോ തുടർന്നും അന്വേഷിക്കും.

TAGS :

Next Story