കാരണവർ വധക്കേസ് പ്രതി ഷെറിൻ മർദിച്ച തടവുകാരിയെ ജയിൽ മാറ്റി
കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ൻ ജൂലിയെ മാറ്റിയത്

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മർദനത്തനിരയായ തടവുകാരിയെ ജയിൽ മാറ്റി. കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ൻ ജൂലിയെ മാറ്റിയത്. നൈജീരിയക്കാരിയായ സഹതടവുകാരിയെ അക്രമിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.
കണ്ണൂർ വനിതാ ജയിലിലെ തടവുകാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7. 45നായിരുന്നു കേസിനാധാരമായ സംഭവം. കുടിവെള്ളം എടുക്കാൻ പോയ സഹ തടവുകാരിയായ നൈജീരിയൻ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി. മർദനമേറ്റ തടവുകാരി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിിരുന്നു.
നല്ലനടപ്പിന്റെ പേരിൽ ഷെറിന് ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ജയിലിൽ നല്ല പെരുമാറ്റമെന്നും ശിക്ഷ ഇളവിന് യോഗ്യതയുണ്ടന്നുമായിരുന്നു വനിതാ ജയിൽ ഉപദേശക സമിതിയുടെ കണ്ടെത്തൽ. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു ശിക്ഷ ഇളവ് നൽകാനുള്ള തീരുമാനം. മന്ത്രിസഭ ശിപാർശ നിലവിൽ ഗവർണർക്ക് മുന്നിലാണ്.
Adjust Story Font
16

