Quantcast

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പി.വി അൻവർ നാമനിർദേശപത്രിക സമർപ്പിച്ചു

റോഡ് ഷോക്ക് ശേഷമാണ് നിലമ്പൂർ താലൂക്ക് ഓഫീസിലെത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-06-02 11:37:54.0

Published:

2 Jun 2025 1:45 PM IST

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പി.വി അൻവർ നാമനിർദേശപത്രിക സമർപ്പിച്ചു
X

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അൻവർ നാമനിർദേശപത്രിക സമർപ്പിച്ചു. റോഡ് ഷോക്ക് ശേഷമാണ് നിലമ്പൂർ താലൂക്ക് ഓഫീസിൽ അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. നിലമ്പൂർ ചന്തക്കുന്നിൽ നിന്നാണ് റോഡ് ഷോയുമായി അന്‍വറെത്തിയത്.

ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം പി ബിന്ദുവിനു മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഇ.എ സുകു, ഓട്ടോ ഡ്രൈവർ സലാഹുദ്ധീൻ, കർഷകൻ സജി, വഴിയോര കച്ചവടക്കാരൻ ഷബീർ എന്നിവർക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.ഉപവരാണധികാരിയായ നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു മുമ്പാകെയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ,സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീർ എം.പി,പി.കെ സൈനബ, മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർക്കൊപ്പം എത്തിയാണ് പത്രിക നൽകിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രകടനമായെത്തിയായിരുന്നു പത്രികാ സമര്‍പ്പണം.

നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. ബിജെപി സ്ഥാനാർഥി മോഹൻജോർജും ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും.

യുഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. പി.വി അൻവർ കൂടി മത്സരരംഗത്തേക്ക് എത്തിയതോടെ സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട വലിയ ഉപതെരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നത്. നാമനിർദേശ പത്രികകൾ സമർപ്പിക്കപ്പെടുന്നതോടെ പ്രചാരണ രംഗവും സജീവമാകും.


TAGS :

Next Story