Quantcast

നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് യാത്രാനുമതിയില്ല; സുരക്ഷിതമല്ലെന്ന് വിദേശകാര്യമന്ത്രാലയം

യെമനിലെ ആഭ്യന്തരസാഹചര്യങ്ങൾ യാത്രക്ക് അനുയോജ്യമല്ലെന്ന് വിദേശകാര്യമന്ത്രാലയം

MediaOne Logo

Web Desk

  • Published:

    1 Dec 2023 8:59 AM GMT

Nimishapriyas mother declined permission to travel to Yemen
X

ന്യൂഡൽഹി: നിമിഷ പ്രിയയുടെ അമ്മക്ക് യെമനിലേക്ക് പോകാൻ തല്ക്കാലം യാത്ര അനുമതിയില്ല. യെമനിലെ ആഭ്യന്തരസാഹചര്യങ്ങൾ യാത്രക്ക് അനുയോജ്യമല്ലെന്ന് വിദേശകാര്യമന്ത്രാലയം അമ്മയെ അറിയിച്ചു.. യെമൻ യാത്ര സുരക്ഷിതമാണെന്ന് കരുതുന്നില്ലെന്നും യെമനിലേക്ക് പോകണമെന്ന ആവശ്യം പുനപരിശോധിക്കണമെന്നും മന്ത്രാലയം കത്തിൽ ആവശ്യപ്പെടുന്നു

യാത്രാസഹായം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നിമിഷപ്രിയയുടെ അമ്മ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹരജികൾ പരിഗണിച്ചപ്പോൾ ഡൽഹി ഹൈക്കോടതി ഈ ആവശ്യം പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. തുടർന്ന് നിമിഷപ്രിയയുടെ അമ്മയുടെയും ബന്ധപ്പെട്ട 4 പേരുടെയും പാസ്‌പോർട്ടുകൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. ഇത് പരിശോധിച്ചതിന് ശേഷമാണ് തത്കാലം യാത്രക്ക് അനുമിതിയില്ലെന്ന് അറിയിച്ച് കേന്ദ്രസർക്കാർ ഇവർക്ക് കത്ത് നൽകിയിരിക്കുന്നത്. യെമനിലെ ആഭ്യന്തരകാര്യങ്ങൾ യാത്രക്ക് അനുയോജ്യമായ രീതിയിലല്ല എന്നാണ് കത്തിന്റെ ഉള്ളടക്കം. യെമന്റെ തലസ്ഥാനമായ സനയിൽ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ നിലവിൽ സാധിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം കത്തിൽ പറയുന്നു. ആവശ്യം പുനഃപരിശോധിക്കണമെന്നും മന്ത്രാലയം കത്തിൽ വ്യക്തമാക്കുന്നുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ ഗൾഫ് ഡയറക്ടർ ആയ തനൂജ് ശർമയാണ് കത്ത് അയച്ചിരിക്കുന്നത്.

നിമിഷപ്രിയയുടെ അപ്പീൽ ഉൾപ്പടെ യെമൻ കോടതി തള്ളിയ സാഹചര്യത്തിൽ യെമനിലെത്തി കാര്യങ്ങൾക്ക് നീക്കുപോക്കുണ്ടാക്കാനായിരുന്നു കുടുംബത്തിന്റെ തീരുമാനം.

TAGS :

Next Story