Quantcast

മലപ്പുറം കോട്ടക്കലിൽ ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു

ചങ്കുവെട്ടി സ്വദേശി ആയിശ തസ്നിയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    3 May 2025 3:24 PM IST

മലപ്പുറം കോട്ടക്കലിൽ ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു
X

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്.

ഇന്ന് രാവിലെ 9.30ഓടുകൂടിയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. തുടർന്ന് കുട്ടി തലയിടിച്ച് സമീപത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


TAGS :

Next Story