Quantcast

ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭയുടെ ബജറ്റ് സമ്മേളനം അടുത്ത മാസം അവസാനം ചേർന്നേക്കും

സമ്പൂർണ ബജറ്റ് പാസാക്കി പിരിയാനാണ് ആലോചന. നയപ്രഖ്യാപനം മെയ് മാസത്തേക്ക് മാറ്റാനാണ് നീക്കം.

MediaOne Logo

Web Desk

  • Published:

    26 Dec 2022 12:55 AM GMT

ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭയുടെ ബജറ്റ് സമ്മേളനം അടുത്ത മാസം അവസാനം ചേർന്നേക്കും
X

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭയുടെ ബജറ്റ് സമ്മേളനം അടുത്ത മാസം അവസാനം ചേർന്നേക്കും. സമ്പൂർണ ബജറ്റ് പാസാക്കി പിരിയാനാണ് ആലോചന. നയപ്രഖ്യാപനം മെയ് മാസത്തേക്ക് മാറ്റാനാണ് നീക്കം.

ഒരു വർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം തുടങ്ങേണ്ടത് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. വർഷാവസാനം സമ്മേളിച്ച സഭയുടെ തുടർച്ചയാണെങ്കിൽ നയപ്രഖ്യാപനം ഒഴിവാക്കാം. തത്കാലത്തേക്ക് സർക്കാർ അതാണ് ചെയ്യുന്നത്. രണ്ടാഴ്ച മുമ്പ് അവസാനിച്ച 15-ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ തുടർച്ച അടുത്തമാസം അവസാനത്തോടെ നടത്താനാണ് ആലോചന. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റ് പാസാക്കി നിയമസഭ പിരിയാനാണ് നീക്കം.

ബജറ്റ് തയ്യാറാക്കാനുള്ള നടപടികൾ ധനമന്ത്രി ആരംഭിച്ച് കഴിഞ്ഞു. ബജറ്റ് തയ്യാറാക്കുന്നതിന് മുമ്പ് വിവിധ മേഖലകളിലുള്ളവരുമായി നടത്തുന്ന ചർച്ചകൾ പുരോഗമിച്ച് വരികയാണ്. ബജറ്റ് പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയും. അതിന് ശേഷം മേയ് മാസത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ വർഷത്തെ പുതിയ സമ്മേളനം ആരംഭിക്കാമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. അതിനുള്ളിൽ ഗവർണറുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

TAGS :

Next Story