Quantcast

ഈ പട്ടയത്തിന് രണ്ട് ജീവന്റെ വില, പണ്ടേ ചെയ്തിരുന്നെങ്കിൽ ഇന്നവർ ജീവനോടെ ഉണ്ടായിരുന്നേനെ; എൻ.എം വിജയന്റെ കുടുംബം

കെപിസിസി പണം അടച്ചതോടെ എൻ.എം വിജയന്റെ കുടുംബം ബാങ്കിൽ നിന്ന് ആധാരം തിരിച്ചെടുത്തു

MediaOne Logo

Web Desk

  • Published:

    25 Sept 2025 6:05 PM IST

ഈ പട്ടയത്തിന് രണ്ട് ജീവന്റെ വില, പണ്ടേ ചെയ്തിരുന്നെങ്കിൽ ഇന്നവർ ജീവനോടെ ഉണ്ടായിരുന്നേനെ; എൻ.എം വിജയന്റെ കുടുംബം
X

വയനാട്: ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് എൻ.എം വിജയന്റെ കുടുംബം ബാങ്കിൽ നിന്ന് ആധാരം തിരിച്ചെടുത്തു. ബത്തേരി അർബൻ ബാങ്കിൽ നിന്നാണ് രേഖകൾ തിരിച്ചെടുത്തത്. 63 ലക്ഷം രൂപയാണ് കെസിപിസി അടച്ചുതീർത്തത്.

ഈ നടപടി പണ്ടേ ചെയ്തിരുന്നെങ്കിൽ രണ്ടുജീവനുകൾ ഇല്ലാതാകില്ലായിരുന്നുവെന്ന് എൻ.എം വിജയന്റെ കുടുംബം പ്രതികരിച്ചു. ഈ പട്ടയത്തിന് രണ്ട് ജീവൻനനറെ വിലയുണ്ടെന്നും പണ്ടേ ചെയ്തിരുന്നുവെങ്കിൽ അച്ഛനും സഹോദരനും മരിക്കില്ലായിരുന്നു എന്നുമാണ് എൻ.എം വിജയന്റെ മരുമകൾ പത്മജ പറഞ്ഞത്. പാർട്ടി വരുത്തി വെച്ച ബാധ്യതകൾ എന്ന നിലയില് കോൺഗ്രസ് പറഞ്ഞ കാര്യങ്ങൾ ചെയ്തു. നിരന്തരം അവഗണനയും ആക്ഷേപവും കോൺഗ്രസിൽ നിന്നുണ്ടായതായും സൈബർ ആക്രമണം മൂലം പുറത്തിറങ്ങാൻ പറ്റാതാക്കിയെന്നും പത്മജ ആരോപിച്ചു.

പാർട്ടി പറഞ്ഞ കാര്യം ചെയ്തു തന്നുവെന്നും എന്നാൽ ഇനിയും ബാധ്യതകളുണ്ടെന്നും അത് സ്വന്തം നിലക്ക് വീട്ടുമെന്നും എൻ.എം വിജേഷ് പ്രതികരിച്ചു. കർമ എന്നൊന്നുണ്ട് എന്നാണ് ഡിസിസി പ്രസിഡന്റിന്റെ രാജിയിൽ പത്മജ പ്രതികരിച്ചത്.

TAGS :

Next Story