Quantcast

താമസസൗകര്യവും ഭക്ഷണവുമില്ല; സംസ്ഥാന ഡെഫ് സ്‌കൂൾ കായിക മേളയിൽ പരാതിപ്രളയം

മൂന്ന് ദിവസങ്ങളിലായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് സംസ്ഥാന ഡെഫ് കായികമേള നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-11-25 14:26:07.0

Published:

25 Nov 2023 2:20 PM GMT

Flood of complaints at kerala Deaf School Sports mee
X

മലപ്പുറം: സംസ്ഥാന ഡെഫ് സ്‌കൂൾ കായിക മേളയിൽ വിദ്യാർഥികൾക്ക് മതിയായ സൗകര്യങ്ങളില്ലെന്ന് പരാതി. 1,200 ഓളം വിദ്യാർഥികളാണ് ഭക്ഷണം പോലുമില്ലാതെ കഷ്ടപ്പെടുന്നത്. പ്രതിഷേധവുമായി അധ്യാപകരും രക്ഷിതാക്കളും രംഗത്തെത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് സംഭവം. മൂന്ന് ദിവസങ്ങളിലായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് സംസ്ഥാന ഡെഫ് കായികമേള നടക്കുന്നത്.




ഇതിൽ പങ്കെടുക്കാനായി എത്തുന്ന വിദ്യാർഥികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കുന്നില്ലെന്നാണ് അധ്യാപകരും രക്ഷിതാക്കളും പരാതിപ്പെടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1,200 ഓളം കുട്ടികളാണ് ഇവിടെ മത്സരിക്കാനെത്തുന്നത്. പ്രാദേശിക ഭരണകൂടങ്ങൾ മേളയുമായി സഹകരിക്കുന്നില്ലെന്നും ഇനി എവിടെയാണ് പരാതിപ്പെടേണ്ടതെന്നും അധ്യാപകരും രക്ഷിതാക്കളും ചോദിക്കുന്നു.

TAGS :

Next Story