'പി.വി അൻവറിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് അൻവർ-യുഡിഎഫ് തർക്കത്തിലൂടെ വ്യക്തമാകുന്നത്'; എളമരം കരീം
നിലമ്പൂരിൽ അൻവർ ഇഫക്ടുണ്ടാകില്ലെന്നും എളമരം കരീം മീഡിയവണിനോട്

മലപ്പുറം: പി.വി അൻവറിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് അൻവർ-യുഡിഎഫ് തർക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. നിലമ്പൂരിൽ അൻവർ ഇഫക്ടുണ്ടാകില്ല, എല്‍ഡിഎഫ് വലിയ വിജയം നേടുമെന്നും എളമരം കരീം മീഡിയവണിനോട് പറഞ്ഞു.
'എല്‍ഡിഎഫിന് നല്ല അടിത്തറയുള്ള മണ്ഡലമാണ് നിലമ്പൂര്‍, ഒന്‍പതുകൊല്ലത്തോളം എല്‍ഡിഎഫിന്‍റെ എംഎല്‍എയായി പ്രവര്‍ത്തിച്ച അന്‍വര്‍ പോയപ്പോള്‍ കൂടെ സിപിഎമ്മിന്‍റെ ഒരു അംഗം പോലും പോയിട്ടില്ല. സിപിഎമ്മിന് ഒരു ക്ഷതംപോലും ഇതുമൂലം ഉണ്ടായിട്ടില്ല. പിണറായിസം എന്നൊന്നും കേരളത്തിലില്ല, അദ്ദേഹം ആരാണ് എന്താണ് എന്നൊക്കെ ജനങ്ങള്‍ക്കറിയാം. ഇത്തരം അപവാദ പ്രചരണമൊന്നും പിണറായിയെയോ സിപിഎമ്മിനെയോ ഒരു തരിമ്പുപോലും ബാധിക്കില്ല. വ്യക്തമായ രാഷ്ട്രീയ നിലപാടില്ലാതെയാണ് അന്‍വര്‍ ഇതുവരെ സിപിഎമ്മിനെയോ പിണറായിയോ വിമര്‍ശിച്ചുകൊണ്ടിരുന്നത്. അത്തരത്തിലുള്ള നിലപാടുകള്‍ക്ക് അധികം നിലനില്‍പ്പുണ്ടാകില്ല'. എളമരം കരീം പറഞ്ഞു.
Adjust Story Font
16

