കാപ്പ കേസ് പ്രതി ആര്‍.സുഗതന് ജാമ്യമില്ല; വെട്ടിലായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണസമിതി
രണ്ട് കേസുകളിലാണ് സുഗതന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലറുമായ ആര്‍.സുഗതന് ജാമ്യമില്ല. രണ്ട് കേസുകളിലായി സുഗതൻ സമർപ്പിച്ച ജാമ്യാപേക്ഷകൾ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി തള്ളി.
കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനെത്തിയ വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയെയും എസ്‌ഐയെയും ആക്രമിച്ചതിലും ക്ഷേത്രോത്സവത്തിനിടെ കുളുമല സ്വദേശിയായ പ്രശാന്തിനെ മര്‍ദിച്ച കേസിലുമാണ് ജാമ്യാപേക്ഷ നല്‍കിയത്.
സുഗതന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ജില്ലാ കോടതിയെ സമീപിക്കാനാണ് സുഗതന്റെ തീരുമാനം. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് സുഗതനെതിരെ ചുമത്തിയിരിക്കുന്നത്.
നിലവില്‍ ജാമ്യാപേക്ഷ തള്ളിയ മജിസ്ട്രേറ്റ് കോടതിയുടെ നടപടി ബിജെപിക്കും തിരിച്ചടിയായിരിക്കുകയാണ്. സുഗതന്‍ അറസ്റ്റിലായതോടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണം നിലനിര്‍ത്തുന്നത് ബിജെപിക്ക് വെല്ലുവിളിയായിരുന്നു.
സുഗതന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫും എല്‍ഡിഎഫും ശക്തമായ രംഗത്തുണ്ട്. സുഗതനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും കോര്‍പ്പറേഷനിലെ ബിജെപി അംഗങ്ങള്‍ തയ്യാറാകുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
Adjust Story Font
16

