Quantcast

നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

യൂട്യൂബ് ചാനൽ വഴി അപവാദപ്രചരണം നടത്തുന്നതായി നവീൻ ബാബുവിന്റെ മകൾ

MediaOne Logo

Web Desk

  • Published:

    3 March 2025 11:54 AM IST

Naveen Babu,CBI investigation ,Kannur ADM ,നവീന്‍ ബാബു,കണ്ണൂര്‍ എഡിഎം,സിബിഐ
X

കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി ഹൈക്കോടതി തള്ളി. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് നവീന്റെ സഹോദരൻ പ്രവീൺബാബു പറഞ്ഞു.

ഹരജി തള്ളിയത് വലിയ വിഷമമുണ്ടാക്കിയെന്ന് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. കോടതിയില്‍ പ്രതീക്ഷയുണ്ടായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. പ്രധാന പ്രതികളെ എല്ലാം പൊലീസ് സംരക്ഷിക്കുന്നെന്നും മഞ്ജുഷ പ്രതികരിച്ചു.

കുറച്ച് ദിവസങ്ങളായി യൂട്യൂബ് ചാനൽ വഴി അപവാദപ്രചരണം നടത്തുന്നതായി നവീൻ ബാബുവിന്റെ മകൾ നിരഞ്ജന പറഞ്ഞു. അച്ഛന്‍റെ സഹോദരനെതിരെയാണ് അപവാദപ്രചരണം നടത്തുന്നത്. കേസ് അടക്കമുള്ള കാര്യങ്ങൾക്ക് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛന്‍റെ സഹോദരനാണ്. അദ്ദേഹത്തെയാണ് മോശപ്പെടുത്തുന്നത്. അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നു. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ വഴി അപവാദപ്രചരണമെന്നും മകള്‍ പറഞ്ഞു.


TAGS :

Next Story