Quantcast

ക്രിസ്മസിന് അവധി ഇല്ലാതെ ലോക്ഭവൻ

അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായ ചടങ്ങിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് ഉത്തരവ്

MediaOne Logo

Web Desk

  • Updated:

    2025-12-24 15:05:26.0

Published:

24 Dec 2025 8:29 PM IST

ക്രിസ്മസിന് അവധി ഇല്ലാതെ ലോക്ഭവൻ
X

തിരുവനന്തപുരം: ക്രിസ്തുമസിന് അവധി ഇല്ലാതെ ലോക്ഭവൻ. അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായ ചടങ്ങിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്നും എല്ലാ ജീവനക്കാരും നാളെ ഓഫീസിൽ ഹാജരാകണമെന്നും ലോക്ഭവൻ കൺട്രോളർ ഉത്തരവ് ഇറക്കി.

'രാവിലെ പത്തുമണിക്ക് ലോക്ഭവനില്‍ നടക്കുന്ന മുന്‍ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം രാവിലെ പത്തുമണിക്ക് നടക്കും. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണം' ഉത്തരവില്‍ പറയുന്നു.

അതേസമയം, ലോകത്തിനാകെ വെളിച്ചംപകരുന്ന ബൈബിൾ സന്ദേശത്തിന്റെ പ്രഭകെടുത്തും വിധം ക്രിസ്മസ് ആഘോഷങ്ങളെപ്പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു


TAGS :

Next Story