'സമുദായങ്ങൾ തമ്മിൽ സൗഹൃദം ഉണ്ടാക്കുന്നത് നല്ലതാണ്, സംഘടനകളുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടാനില്ല': വി.ഡി സതീശൻ
അവാർഡ് നേടിയ വെള്ളാപ്പള്ളി നടേശനെ അഭിനന്ദിക്കുന്നുവെന്നും സതീശൻ

കൊച്ചി: സാമുദായ സംഘടനകളുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടാനില്ലെന്ന് വി.ഡി സതീശൻ. സംഘടനകൾ കൂടിചേരുന്നത് നല്ലതാണെന്നാണ് തൻ്റെ അഭിപ്രായമെന്നും പ്രതിപക്ഷ നേതാവ്.
'വിവിധ സമൂഹങ്ങൾ തമ്മിലും വിവിധ സമുദായങ്ങളും തമ്മിലും സൗഹൃദം ഉണ്ടാക്കുന്നത് നല്ലതാണ്. യോജിച്ചു പ്രവർത്തിക്കണമോ എന്ന് അവർ രണ്ടുപേരുമാണ് തീരുമാനിക്കേണ്ടത്. യുഡിഎഫും കോൺഗ്രസും സാമുദായ സംഘടനകളുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടാറില്ല. ഞങ്ങളുടെ കാര്യത്തിൽ ഇടപെടാൻ ആരെയും സമ്മതിക്കാറുമില്ല. അവർക്ക് എന്ത് തീരുമാനവും എടുക്കാ'മെന്നും അദ്ദേഹം പറഞ്ഞു.
അവാർഡ് നേടിയ വെള്ളാപ്പള്ളി നടേശനെ അഭിനന്ദിക്കുന്നുവെന്നും സതീശൻ. എസ്എൻഡിപിക്ക് കിട്ടുന്ന അംഗീകാരമായിട്ടാണ് വെള്ളാപ്പള്ളി തന്നെ പറഞ്ഞത്. എസ്എൻഡിപിക്ക് അംഗീകാരം കിട്ടുന്നകാര്യത്തിൽ എതിർപ്പില്ല. ദേശീയ പുരസ്കാരം കിട്ടിയത് രാഷ്ട്രീയം കൊണ്ടാണെന്ന് പറഞ്ഞ് അപമാനിക്കേണ്ടുന്ന കാര്യമില്ല. ഒറ്റ കാര്യത്തിൽ മാത്രമെ വിമർശനമുള്ളുവെന്നും അത് വർഗീയത പറയുന്നതാണെന്നും പ്രതിപക്ഷ നേതാവ്.
Adjust Story Font
16

