Quantcast

കെപിസിസി പുനഃസംഘടനയിൽ സാമുദായ സംഘടനകളുടെ നിർദേശം ആവശ്യമില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ

'സഭക്ക് പരാതിയുണ്ടെങ്കിൽ പറഞ്ഞ് പരിഹരിക്കണം'

MediaOne Logo

Web Desk

  • Published:

    19 Oct 2025 1:17 PM IST

കെപിസിസി പുനഃസംഘടനയിൽ സാമുദായ സംഘടനകളുടെ നിർദേശം ആവശ്യമില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ
X

കോഴിക്കോട്: കെപിസിസി പുനഃസംഘടനയിലെ ഓർത്തഡോക്സ് സഭയുടെ വിമർശനത്തിൽ സണ്ണി ജോസഫിനെ പിന്തുണച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പുനഃസംഘടനയിൽ സാമുദായ സംഘടനകളുടെ നിർദേശം ആവശ്യമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സഭക്ക് പരാതിയെന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞ് പരിഹരിക്കണം. പുനഃസംഘടനയിൽ പരാതി ഉണ്ടാകാമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

കെപിസിസി പുനഃസംഘടനയിൽ നൂറു ശതമാനം എല്ലാവരും തൃപ്തരല്ലെന്നായിരുന്നു പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. സഭയുടെ തീരുമാനമനുസരിച്ചല്ല കോൺഗ്രസ് പുനഃസംഘടന നടക്കുകയെന്നും സാമുദായിക പ്രാതിനിധ്യം പരിഗണിക്കാറുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.

വെള്ളാപ്പള്ളി നടത്തുന്നത് വിഷലിപ്തമായ പ്രസംഗങ്ങളാണെന്നും അത് വർഗീയ വിദ്വേഷം ആളിക്കത്തിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതേ കാരണം കൊണ്ടാണ് നരേന്ദ്രമോദിയെ കോൺഗ്രസ് എതിർക്കുന്നത്. വസ്തുതകൾ പറയാം എന്നാൽ സമുദായത്തിന് എതിരായ ആസൂത്രിത ആക്രമണം ആയിട്ടെ വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ കാണാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story