Quantcast

നിപയിൽ ഇന്നും ആശ്വാസം; പുതിയ പോസിറ്റീവ് കേസുകളില്ല

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് അവസാനമായി നിപ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്.

MediaOne Logo

Web Desk

  • Updated:

    2023-09-23 10:51:08.0

Published:

23 Sep 2023 7:33 AM GMT

Nipah no positive cases today
X

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. ഇന്ന് പുറത്തുവന്ന പരിശോധനാ റിപ്പോർട്ടിൽ പുതിയ പോസ്റ്റീവ് കേസുകളില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് അവസാനമായി നിപ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്.

ഇന്ന് വൈകീട്ട് നടക്കുന്ന അവലോകനയോഗത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് ചർച്ച ചെയ്യും. സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിലും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. ആരോഗ്യമന്ത്രി വീണാ ജോർജ്, മന്ത്രി പി.എ മുഹമ്മദ് റിയാസ്, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ആരോഗ്യവിദഗ്ധർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

TAGS :

Next Story