'മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരാളും പിണങ്ങില്ല, ഇത് ടീം യുഡിഎഫ്'; വി.ഡി സതീശന്‍
മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നിരവധി പേർ കോൺഗ്രസിൽ ഉണ്ട് എന്നതിൽ അഭിമാനമുണ്ടെന്നും സതീശന്‍ പറഞ്ഞു.

വയനാട്: നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തർക്കം ഉണ്ടെന്നത് സിപിഎം പ്രചാരണം മാത്രമാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഒരാളും പിണങ്ങില്ലെന്നും മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നിരവധി പേർ കോൺഗ്രസിൽ ഉണ്ട് എന്നതിൽ അഭിമാനമുണ്ടെന്നും സതീശന്‍ പറഞ്ഞു.
എല്‍ഡിഎഫിലും എന്‍ഡിഎയിലുമുള്ള പല പാര്‍ട്ടികളും യുഡിഎഫില്‍ എത്തും. തെരഞ്ഞെടുപ്പിന് മുന്‍പ് വിസ്മയമുണ്ടാകുമെന്നും വി.ഡി സതീശൻ കോൺഗ്രസ് നേതൃക്യാമ്പിൽ പറഞ്ഞു.
'നിയമസഭ തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റ് ഉറപ്പാണ്.യുഡിഎഫില്‍ വിസ്മയമുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അജണ്ട യുഡിഎഫ് തീരുമാനിക്കും. എല്‍ഡിഎഫ് സർക്കാർ പരാജയപ്പെട്ടയിടത്ത് നമ്മൾ നടപ്പാക്കേണ്ട കാര്യങ്ങൾ പ്രഖ്യാപിക്കും.യുഡിഎഫ്അധികാരത്തിലെത്തി സർക്കാർ ഖജനാവ് നിറക്കും. ഇടതുപക്ഷത്തിൻ്റെ സഹയാത്രികരായവർ യുഡിഎഫിനൊപ്പമുണ്ടാകും.' സതീശന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റിലധികം സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 85 സീറ്റ് ഉറപ്പാണെന്ന് വയനാട്ടിൽ നടന്ന നേതൃയോഗത്തിൽ വിലയിരുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുനിൽ കനഗോലുവിന്റെ നിർദേശങ്ങളിലും ചർച്ച നടന്നു. ശബരിമല,തൊഴിലുറപ്പ് അട്ടിമറിയിൽപ്രക്ഷോഭം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ കേരള യാത്ര നടത്താനും തീരുമാനമായിട്ടുണ്ട്.
Adjust Story Font
16

