സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പി.വി അൻവർ; തിങ്കളാഴ്ച നോമിനേഷൻ നൽകും
'വി.ഡി സതീശൻ്റെ കാൽ നക്കി മുന്നോട്ട് പോകാൻ ഞാനില്ല,പോരാടി മരിക്കാനാണ് വിധിയെങ്കിൽ അതിനും തയ്യാറാണ്'

നിലമ്പൂര്‍: നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പി.വി അന്‍വര്‍. തിങ്കളാഴ്ച സ്ഥാനാർഥിയായി നോമിനേഷൻ നൽകും. എൻ്റെ എല്ലാം നിലമ്പൂരിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു.നിലമ്പൂരിലെ ജനങ്ങൾ കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും അന്‍വര്‍ പറഞ്ഞു.
'ചിഹ്നം സംബന്ധിച്ച് ചർച്ച നടക്കുന്നു.വി.ഡി സതീശൻ്റെ കാൽ നക്കി മുന്നോട്ട് പോകാൻ ഞാനില്ല. പോരാടി മരിക്കാനാണ് വിധിയെങ്കിൽ അതിനും തയ്യാറാണ്.നിലമ്പൂരിലെ ജനങ്ങൾ എന്നെ കൈ വിട്ടാൽ ഞാൻ ഉണ്ടാകും എന്ന് പ്രതീക്ഷ ഇല്ല. ഞങ്ങള്‍ ഒറ്റക്ക് മത്സരിച്ച് നേടുന്ന വോട്ടാണ് ആൻ്റി പിണറായി വോട്ട്. ജയിക്കാനാണ് മത്സരിക്കുന്നത്.തെരഞ്ഞെടുപ്പിന് ഇല്ലെന്ന് പറഞ്ഞിരുന്നതാണ് ഞങ്ങള്‍,എന്നാല്‍ ഞങ്ങള്‍ക്ക് മുന്നില്‍ വാതിലടച്ചുവെന്ന് സതീശന്‍ പറഞ്ഞു.ഒരു മണിക്കൂർ മുൻപാണ് ഈ തീരുമാനത്തിലേക്ക് പോകേണ്ടി വന്നത്.നിലമ്പൂരിലെ ഓരോ വോട്ടറും സ്ഥാനാർഥിയാണ്'- ഇത് അന്‍വര്‍ പറഞ്ഞു.
നിലമ്പൂരിൽ എം.സ്വരാജ് പിണറായി വിജയന്റെ മുന്നണി പോരാളിയെന്ന് പി വി അൻവർ പറഞ്ഞു. ആര്യാടന് ഷൗക്കത്ത് നിലമ്പൂരിൽപിന്നണി പോരാളിയാകും.ഷൗക്കത്ത് പിണറായിയെ എതിർത്തത് കാണിച്ചുതരാൻ കഴിയുമോ എന്നും അൻവർ ചോദിച്ചു.യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരെയും അൻവര്‍ രംഗത്തെത്തി. ആര്യാടൻ ഷൗക്കത്ത് മുസ്‍ലിം സമുദായ പ്രതിനിധി ആണെന്ന് ആരും അംഗീകരിക്കില്ല.ഷൗക്കത്തിനെതിരെ നാട്ടിൽ പൊതുവികാരം ഉണ്ടെന്നും അൻവർ പറഞ്ഞു.
Adjust Story Font
16

