Quantcast

ബി.ജെ.പിയിലേക്കില്ല, പ്രചരിക്കുന്നത് വ്യാജവാർത്ത: പദ്മജ വേണുഗോപാൽ

"തമാശയായി പറഞ്ഞു. അതിങ്ങനെ വരുമെന്നു വിചാരിച്ചില്ല"

MediaOne Logo

Web Desk

  • Published:

    6 March 2024 4:20 PM IST

ബി.ജെ.പിയിലേക്കില്ല, പ്രചരിക്കുന്നത് വ്യാജവാർത്ത: പദ്മജ വേണുഗോപാൽ
X

ബി.ജെ.പി പ്രവേശനത്തെക്കുറിച്ചുള്ള വാർത്തകൾ നിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. തമാശരൂപേണ ഒരു ചാനലിന് നൽകിയ പ്രതികരണം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുമെന്ന് വിചാരിച്ചില്ല എന്നും പദ്മജ വ്യക്തമാക്കി.


പദ്മജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

'ഞാൻ ബിജെപി യിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല .എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ് ,ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു .അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന് , ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു നാളെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു .അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല'

TAGS :

Next Story