Quantcast

മതേതരവിശ്വാസികളായ ഹിന്ദുക്കളെക്കൂടിയാണ് പ്രവാചകാധിക്ഷേപം നടത്തിയവർ ലോകത്തിനു മുന്നിൽ അപമാനിച്ചത്-മഅ്ദനി

''സ്വന്തം ഗ്രാമങ്ങളിൽ പോലും സ്വീകാര്യതയില്ലാത്ത ചില വിവരദോഷികളും വിദ്വേഷ വ്യവസായികളും ആർത്തട്ടഹസിച്ചാൽ തകർന്നുപോകുന്നതല്ല പ്രവാചകന്റെ മഹോന്നത വ്യക്തിത്വം.''

MediaOne Logo

Web Desk

  • Published:

    6 Jun 2022 10:06 AM GMT

മതേതരവിശ്വാസികളായ ഹിന്ദുക്കളെക്കൂടിയാണ് പ്രവാചകാധിക്ഷേപം നടത്തിയവർ ലോകത്തിനു മുന്നിൽ അപമാനിച്ചത്-മഅ്ദനി
X

ബംഗളൂരു: പ്രവാചകനെതിരായ അധിക്ഷേപത്തിലൂടെ വിലകുറഞ്ഞ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ ഹീനമായ ആസൂത്രിത ശ്രമങ്ങൾ നടത്തുന്നവർ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെയാണ് ലോകത്തിനു മുന്നിൽ തകർത്തതെന്ന് പി.ഡി.പി നേതാവ് അബ്ദുൽ നാസർ മഅ്ദനി. രാജ്യത്തെ നല്ലൊരു ശതമാനം വരുന്ന മതേതരവിശ്വാസികളായ ഹിന്ദു സഹോദരങ്ങളെക്കൂടി ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ അവർ അപമാനിതരാക്കിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദൻ, ബെർണാഡ്ഷാ, ലാമാർട്ടിൻ, മൈക്കൽ എച്ച് ഹാർട്ട്, ലിയോ ടോൾസ്റ്റോയ് തുടങ്ങിയ ലോകപ്രശസ്തരും അഭ്യസ്തവിദ്യരും രാഷ്ട്രതന്ത്രജ്ഞരും തത്വജ്ഞാനികളുമായ പ്രമുഖർ മുഹമ്മദ് നബിയെക്കുറിച്ചു പഠിച്ചു മനസ്സിലാക്കി വാഴ്ത്തിപ്പറയുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം ഗ്രാമങ്ങളിൽ പോലും സ്വീകാര്യതയില്ലാത്ത ചില വിവരദോഷികളും വിദ്വേഷ വ്യവസായികളും ആർത്തട്ടഹസിച്ചാൽ തകർന്നുപോകുന്നതല്ല പ്രവാചകന്റെ മഹോന്നത വ്യക്തിത്വം-ഫേസ്ബുക്ക് കുറിപ്പിൽ മഅ്ദനി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദൻ, ബെർണാഡ്ഷാ, ലാമാർട്ടിൻ, മൈക്കൽ എച്ച് ഹാർട്ട്, ലിയോ ടോൾസ്റ്റോയ്.. ഇങ്ങനെ ലോകപ്രശസ്തരും അഭ്യസ്തവിദ്യരും രാഷ്ട്രതന്ത്രജ്ഞരും തത്വജ്ഞാനികളുമായ എത്ര മഹത്തുക്കളാണ് തിരുദൂതർ മുഹമ്മദ് (സ)യെ പഠിച്ചു മനസ്സിലാക്കി വാഴ്ത്തിപ്പറഞ്ഞിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതും. സ്വന്തം ഗ്രാമങ്ങളിൽ പോലും സ്വീകാര്യതയില്ലാത്ത ചില വിവരദോഷികളും വിദ്വേഷ വ്യവസായികളും ആർത്തട്ടഹസിച്ചാൽ തകർന്നുപോകുന്നതല്ല അവിടുത്തെ മഹോന്നത വ്യക്തിത്വം.

പ്രവാചകാക്ഷേപം പുലമ്പി മുസ്ലിം സമുദായത്തെ പ്രകോപിതരാക്കി കലാപങ്ങൾ സൃഷ്ടിച്ച് കൂട്ടവംശഹത്യ നടത്താൻ ലക്ഷ്യമിടുന്നവരും വിലകുറഞ്ഞ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ ഹീനമായ ആസൂത്രിത ശ്രമങ്ങൾ നടത്തുന്നവരും ഈ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെയാണ് ലോകത്തിന്റെ മുന്നിൽ തകർത്തത്. ഒപ്പം രാജ്യത്തെ നല്ലൊരു ശതമാനം വരുന്ന മതേതരവിശ്വാസികളായ ഹിന്ദു സഹോദരങ്ങളെക്കൂടി ലോകരാഷ്ട്രങ്ങളുടെ മുന്നിൽ നിങ്ങൾ അപമാനിതരാക്കി.

മഹാത്മാഗാന്ധി,ശ്രീനാരായണഗുരു,സ്വാമി വിവേകാനന്ദൻ, ബെർണാഡ്ഷാ,ലാമാർട്ടിൻ,മൈക്കൽ എച് ഹാർട്ട്, ലിയോ...

Posted by Abdul Nasir Maudany on Monday, June 6, 2022

ഒന്നുകൂടി: എത്ര നുപൂർ-നവീനുമാർ ഉറഞ്ഞുതുള്ളിയാലും, ഏതെല്ലാം അധികാര സംവിധാനങ്ങൾ ഉപയോഗിച്ചു തകർക്കാൻ ശ്രമിച്ചാലും മുഹമ്മദ്(സ) ഞങ്ങൾക്ക് ജീവനാണ് ജീവനെക്കാൾ അപ്പുറമാണ്.. അത് ഭരണതിട്ടൂരങ്ങൾക്കൊത്ത് മാറിമറിയുന്ന താത്കാലിക വികാരമല്ല. ദേഹവും ദേഹിയും പിരിയുന്നതുവരെയും അതിനുശേഷവും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. എന്തെല്ലാം ത്യജിക്കേണ്ടി വന്നാലും, ഏതൊക്കെ ഭീഷണികൾ അഭിമുഖീകരിക്കേണ്ടി വന്നാലും... ഇതു മാറ്റമില്ലാത്ത പ്രഖ്യാപനമാണ്.. ഇൻശാ അല്ലാഹ്...

Summary: Abdul Nasir Maudany on BJP leader's derogatory remarks on the Prophet Muhammed


TAGS :

Next Story