തണ്ടപ്പേര് ലഭിക്കാത്തതിന്‍റെ പേരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് കണ്ടെത്തൽ
കൃഷ്ണസ്വാമിയുടെ ഭൂമിയിലെ മ്യൂട്ടേഷന്‍ നടപടി നിയമവിരുദ്ധമെന്ന് റവന്യൂ ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോർട്ട്

പാലക്കാട്: തണ്ടപ്പേര് ലഭിക്കാത്തതിനാൽ അട്ടപ്പാടിയിൽ കർഷകൻ ജീവനെടുക്കിയതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. മരിച്ച ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമിയുടെ സ്ഥലത്തിന്റെ അതേ പേരിൽ മറ്റാരോ തണ്ടപ്പേര് സ്വീകരിച്ചിരുന്നു. ഇതുകൊണ്ടാണ് കൃഷ്ണസ്വാമിക്ക് തണ്ടപ്പേര് ലഭിക്കാത്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ സ്ഥല പരിശോധനയോ ഭൂമിയുടെ അവകാശ പരിശോധനയോ നടത്താതെ ചെയ്ത മ്യൂട്ടേഷൻ നടപടി നിയമവിരുദ്ധമെന്ന് റവന്യൂ ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോർട്ട്. അഗളി വില്ലേജ് ഓഫീസറെ പാലക്കാട് ജില്ലയുടെ പുറത്തേക്ക് സ്ഥലം മാറ്റാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
നിയമസഭയിൽ മണ്ണാർക്കാട് എം എൽ എയുടെ ചോദ്യത്തിന് റവന്യൂ മന്ത്രി നൽകിയ മറുപടിയിലാണ് റിപ്പോർട്ടിലെ വിവരങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വന്നത്.
2025 ഒക്ടോബറിലാണ് കർഷകനായ കൃഷ്ണസ്വാമി (52) മരിച്ചത്. ആറ് മാസമായി തണ്ടപ്പേരിനായി ശ്രമിക്കുന്നുണ്ടെങ്കിലും സർവേ നമ്പറിൽ സ്ഥലമില്ലെന്നായിരുന്നു വില്ലേജ് ഓഫീസർ മറുപടി നൽകിയതെന്ന് കുടുംബം ആരോപിച്ചിരുന്നു.
Adjust Story Font
16

