Quantcast

ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവം: തൊഴിലാളികൾക്കെതിരായ നടപടി പിൻവലിച്ചു

സംഭവത്തിൽ ഏഴ് സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും നാല് താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തിരുന്നു...

MediaOne Logo

Web Desk

  • Updated:

    2022-09-13 13:40:37.0

Published:

13 Sept 2022 7:03 PM IST

ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവം: തൊഴിലാളികൾക്കെതിരായ നടപടി പിൻവലിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഭക്ഷണം മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ തൊഴിലാളികൾക്കെതിരായ നടപടി പിൻവലിച്ചു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സിപിഎം ജില്ലാ നേതൃത്വവും നടത്തിയ ചർച്ചയിലാണ് തീരുമാനം.

കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിൽ ഏഴ് സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും നാല് താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തിരുന്നു.ഈ നടപടിയാണ് സിപിഎം നിർദേശത്തെ തുടർന്ന് കോർപ്പറേഷൻ പിൻവലിച്ചിരിക്കുന്നത്.

TAGS :

Next Story